നിര്‍ണായക സെഞ്ചുറി പ്രകടനവുമായി വിഷ്ണു വിനോദ്:ലീഡ് സ്വന്തമാക്കി കേരള ടീം

Screenshot 20220226 120846 Twitter

നിർണായകമായ രഞ്ജി ട്രോഫി മത്സരത്തിൽ ലീഡ് സ്വന്തമാക്കി കേരള ടീം. സീസണിലെ രണ്ടാമത്തെ കളിയിൽ കരുത്തരായ ഗുജറാത്തിനെതിരെ പ്രധാന ലീഡ് സ്വന്തമാക്കി കേരള ടീം. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഗുജറാത്ത് ടീം ഉയര്‍ത്തിയ 388 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ നഷ്ടത്തിൽ 439 റൺസാണ്  കേരള ടീം അടിച്ചെടുത്തത്. കേരളത്തിന് വേണ്ടി മൂന്നാം ദിനം വിഷ്ണു വിനോദ് അടിച്ചെടുത്ത വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നിർണായക ലീഡ് നേടാൻ സഹായിച്ചത്.ഒന്നാം ഇന്നിങ്സിൽ 51 റൺസ്‌ ലീഡ് നേടിയതോടെ കേരള ടീം മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും അധിക പോയിന്റ് നേടുമെന്ന് ഉറപ്പായി.

അതേസമയം മൂന്നാം ദിനം രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ടീം കളി അവസാനിപ്പിക്കുമ്പോൾ 5 വിക്കറ്റുകൾ നഷ്ടത്തിൽ 128 റൺസ്‌ എന്നുള്ള സ്കോറിലാണ്. നിലവിൽ ഗുജറാത്ത് ടീമിന് 77 റൺസിന്റെ ലീഡ് ഉണ്ട്. എങ്കിലും അവസാന ദിനം മത്സരം ഒരുവേള സമനിലയിൽ എങ്കിലും തന്നെ അവസാനിപ്പിക്കാം എന്നാണ് കേരള ടീമിന്റെ പ്രതീക്ഷ.ഒന്നാം ഇന്നിങ്സിൽ തുടരെ വിക്കറ്റുകൾ നഷ്ടമായ കേരള ടീമിന് കരുത്തായി മാറിയത് മിഡിൽ ഓർഡറിലെ വിഷ്ണു വിനോദ് ബാറ്റിങ് മികവ് തന്നെയാണ്.അതിവേഗം കേരള സ്കോർ ഉയർത്തിയ താരം സെഞ്ച്വറി നേടിയാണ് പുറത്തായത്.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

വെറും 143 ബോളിൽ നിന്നും 15 ഫോറും 1 സിക്സ് അടക്കം 113 റൺസ്‌ നേടിയാണ് വിഷ്ണു വിനോദ് പുറത്തായത്.നേരത്തെ രണ്ടാം ദിനം രോഹൻ കുന്നുമ്മല്‍ 129 റൺസുമായി തിളങ്ങിയിരുന്നു.നായകൻ സച്ചിൻ ബേബിയും അർദ്ധ സെഞ്ച്വറി അടിച്ചെടുത്തിരുന്നു.മറുപടി ബാറ്റിങ് രണ്ടാം ഇന്നിങ്സിൽ ആരംഭിച്ച ഗുജറാത്ത് ടീമിനെ സമ്മർദ്ദത്തിലാക്കിയത് ബേസിൽ തമ്പി ഓപ്പണിങ് സ്പെൽ തന്നെയാണ്. ബേസിൽ തമ്പി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയതെങ്കിൽ സിജോമോൻ ജോസഫ്, നിധീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top