ഒന്നാം സ്ഥാനക്കാരെ കീഴടക്കി. രഞ്ജി ട്രോഫിയില്‍ സഞ്ചുവും പിള്ളേരും മുന്നോട്ട്

രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ചത്തീസ്ഗഡിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി കേരളം. സെന്‍റ് സേവ്യേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.

സ്കോര്‍ – കേരളം – 311 & 126/3 – ചത്തീസ്ഗഡ് – 149 & 287

വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ രാഹുലും രോഹനും ചേര്‍ന്ന് 10.3 ഓവറില്‍ 86 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തില്‍ 4 ഫോറും 2 സിക്സുമായി 40 റണ്‍സ് നേടിയ രോഹനാണ് ആദ്യം പുറത്തായത്. തൊട്ടു പിന്നാലെ സച്ചിന്‍ ബേബിയും (1) മടങ്ങി.

KERALA BATTING

അക്ഷയ് ചന്ദ്രന്‍ (10) അവസാനം മടങ്ങി. 66 റണ്‍സുമായി പുറത്താകതെ നിന്ന രാഹുല്‍ കേരളത്തെ വിജയത്തിലെത്തിച്ചു. ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ രണ്ടാം വിജയമാണിത്.

മൂന്നാം ദിനത്തിന്റെ അവസാനം ചത്തീസ്ഗഡ് 287 റണ്‍സിന് പുറത്തായി. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 126 ആയി നിര്‍ണ്ണയിക്കപ്പെട്ടു. ജലജ് സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തി. വൈശാഖ് ചന്ദ്രന്‍ രണ്ടും ഫന്നൂസും ബേസില്‍ എന്‍പിയും ഓരോ വിക്കറ്റ് വീതവും എടുത്തു. ഛത്തീസ്ഗഡിനായി നായകന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ 152 റണ്‍സ് നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ചത്തീസ്ഗഡിനെ 149 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു. കേരളം 311 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്.

ജനുവരി 3 ന് ഗോവക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Previous articleറിഷഭ് പന്ത് അപകടനില തരണം ചെയ്തു. ആശ്വാസ വാര്‍ത്തയുമായി വിവിഎസ് ലക്ഷ്മൺ
Next articleഫുട്ബോൾ രാജാവിന് നിത്യശാന്തി നേർന്ന് മെസ്സി, പെലെ തന്ന സ്നേഹം ദൂരെ നിന്ന് പോലും താൻ ആസ്വദിച്ചിരുന്നു എന്ന് റൊണാൾഡോ.