റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ആശ്വാസ വാര്‍ത്തയുമായി വിവിഎസ് ലക്ഷ്മൺ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നെറ്റിയിലും കാലിനും പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഡൽഹി – ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് അപകടം സംഭവിച്ചത്.

FlMhOICaEAE788j

റൂര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിയിലെ ഗുരുകുല്‍ നര്‍സന്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാറിന് തീപിടിക്കുകയും ചെയ്തു.

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് പന്തിന് റൂർക്കി സിവിൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. പന്ത് അപകടനില തരണം ചെയ്തതായി എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തു.

FlMi8tgaMAIwhn4

More to follow