ഫുട്ബോൾ രാജാവിന് നിത്യശാന്തി നേർന്ന് മെസ്സി, പെലെ തന്ന സ്നേഹം ദൂരെ നിന്ന് പോലും താൻ ആസ്വദിച്ചിരുന്നു എന്ന് റൊണാൾഡോ.

images 2022 12 30T095603.223

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം പെലെ. താരത്തിന്റെ വിടവാങ്ങൽ ഫുട്ബോൾ ലോകത്തിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും ഫുട്ബോൾ ഇതിഹാസത്തിന് ആരാധകർ അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ്.

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും പെലെക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. മെസ്സി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത് നിത്യശാന്തി നേരുന്നു എന്നായിരുന്നു. ഇതിനോടൊപ്പം പെലെയുടെ കൂടെ നിൽക്കുന്ന ഫോട്ടോയും മെസ്സി പങ്കുവെച്ചിട്ടുണ്ട്. പോർച്ചുഗൽ ഇതിഹാസം റൊണാൾഡോ ഒരുപാട് കാര്യങ്ങളാണ് പെലയെക്കുറിച്ച് പറഞ്ഞത്.

images 2022 12 30T095453.621

“എല്ലാ ബ്രസീലുകാർക്കും, പ്രത്യേകിച്ച് പെലെലയുടെ കുടുംബത്തിനും എൻ്റെ അഗാധമായ അനുശോചനം ഞാൻ അറിയിക്കുന്നു. വലിയ ഒരു വേദനയാണ് നിലവിൽ ഫുട്ബോൾ ലോകം മുഴുവനും അനുഭവിക്കുന്നത്. വിട എന്ന വാക്കു കൊണ്ട് മാത്രം ആ വേദന പ്രകടിപ്പിക്കാൻ മതിയാകില്ല. പെലെ മില്യൺ കണക്കിന് ആളുകൾക്ക് പ്രചോദനമായ വ്യക്തിയാണ്.

images 2022 12 30T095428.119 1

ഇന്നും ഇന്നലെയും നാളെയും പെലെ ഒരു റഫറൻസ് ആണ്. ദൂരെ നിന്ന് പോലും നിങ്ങൾ എന്നോട് കാണിച്ച സ്നേഹം ഞാൻ ആസ്വദിച്ചിരുന്നു. ഫുട്ബോൾ പ്രേമികളായ നമ്മൾക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ ഓർമ്മ എല്ലാ കാലവും നിലനിൽക്കും. പെലെ എന്ന ഫുട്ബോൾ രാജാവേ നിങ്ങൾ സമാധാനത്തോടെ വിശ്രമിക്കൂ.”- റൊണാൾഡോ കുറിച്ചു. ഫുട്ബോൾ എന്ന കായിക വിനോദത്തിന് ലോകത്തിനു മുമ്പിൽ വലിയ ജനപ്രീതി ആകർഷിക്കുന്നതിൽ പെലെ നൽകിയ പങ്ക് ചെറുതല്ല.

Scroll to Top