കേരള ടീമിനായും ഒറ്റയാൻ പോരാട്ടവുമായി സഞ്ജു :ടീമിന് വമ്പൻ തോൽവി

ക്രിക്കറ്റ്‌ ലോകത്ത് വീണ്ടും കയ്യടികൾ നേടുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ. വളരെ അധികം പ്രതീക്ഷികളോടോ ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങിയ കേരള ടീമിന് ഒൻപത് വിക്കറ്റിന്റെ വമ്പൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത കേരള ടീമിന് വെറും 123 റൺസ് നേടുവാൻ കഴിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിൽ വളരെ ശക്തരായ ഗുജറാത്ത് ടീം വെറും 15.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.കരുത്തരായ ഗുജറാത്ത് ടീമിന് മുൻപിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ കേരള ടീമിന് ആദ്യത്തെ കളിയിൽ തന്നെ വമ്പൻ തോൽവി വഴങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.

അതേസമയം ഇന്നത്തെ മത്സരത്തിൽ ബാറ്റ് കൊണ്ട് നായകൻ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമായി. ഒറ്റയാൾ പോരാട്ടവുമായി സഞ്ജു തന്റെ മികച്ച ഫോം ആവർത്തിച്ചപ്പോൾ മറ്റ് കേരള താരങ്ങൾ ആരും തന്നെ ഒരു പോരാട്ടം പോലും പുറത്തെടുത്തില്ല.43 ബോളുകളിൽ നിന്നും 3 ഫോറും 2 സിക്സും അടക്കം 54 റൺസ് സഞ്ജു അടിച്ചെടുത്തപ്പോൾ റോബിൻ ഉത്തപ്പ ( 9 റൺസ് ) അസ്ഹറുദ്ധീൻ (13), സച്ചിൻ ബേബി (19 റൺസ് ), ഷറഫുദീൻ (3), വിഷ്ണു വിനോദ് (12 ) എന്നിവർ കേരള നിരയിൽ നിരാശപ്പെടുത്തി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് നായകനായ പ്രിയങ്ക് പാഞ്ചൽ 46 പന്തുകളിൽ നിന്നും 65 റൺസ് നേടി അവരുടെ ജയം ഏറെ എളുപ്പമാക്കി.

എന്നാൽ ടൂർണമെന്റിൽ കേരള ടീമിന്റെ ആദ്യത്തെ മത്സരമാണിത്. ഇനി ഈ ഒരു ഗ്രൂപ്പിൽ ബിഹാര്‍, റെയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരേയും തന്നെ കേരളത്തിന് മത്സരങ്ങളുണ്ട് .കേരള ടീമിന്റെ എല്ലാ മത്സരങ്ങളും നടക്കുന്നത് ഡല്‍ഹിയിലാണ്. മുൻ ഇന്ത്യൻ താരമായ ടിനു യോഹന്നാൻ പരിശീലിപ്പിക്കുന്ന കേരള ടീമിനെ നയിക്കുന്നത് സഞ്ജു സാംസനാണ്. കൂടാതെ സച്ചിൻ ബേബിയാണ് ഉപനായകന്‍

കേരള സ്‌ക്വാഡ് :Sanju Samson  Sachin Baby , Robin Uthappa, Jalaj Saxena, Mohammed Azharuddeen, Vishnu Vinod, K M Asif, Basil Thampi, Sijomon Joseph, Vatsal Govind Viswesar Suresh, Manu Krishnan, M S Akhil, Abdul Basith, Vaisakh Chandran,, P K Midhun, S Midhun, Rohan Kunnummal, Rojith Ganesh, Sharafuddeen

Previous articleരണ്ട് കളികൾ തോറ്റാൽ ഞങ്ങൾ മോശം ടീമാകുമോ : ചോദ്യവുമായി രോഹിത് ശർമ്മ
Next articleവീരാട് കോഹ്ലിക്ക് പകരം ആര് ? ദ്രാവിഡിന്‍റെ അഭിപ്രായം ഇങ്ങനെ