രണ്ട് കളികൾ തോറ്റാൽ ഞങ്ങൾ മോശം ടീമാകുമോ : ചോദ്യവുമായി രോഹിത് ശർമ്മ

IMG 20211104 153805 scaled

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക്‌ എല്ലാം വളരെ അധികം സന്തോഷം പകർന്നാണ് അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യൻ ടീം 66 റൺസിന്റ ജയം നേടിയത്.പാകിസ്ഥാന് പിന്നാലെ കിവീസിനും എതിരെ വമ്പൻ തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും ഗ്രൂപ്പിൽ ശേഷിക്കുന്ന എല്ലാ കളികളും ജയിക്കേണ്ടേത് നിർണായകമാണ്. ഗ്രൂപ്പിൽ നിന്നും പാക് ടീമിനും പിന്നാലെ സെമി ഫൈനലിലേക്ക് യോഗ്യത നേടണം എങ്കിൽ മറ്റുള്ള ടീമുകൾ കിവീസിന് എതിരെ ജയം നേടുന്നത് ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇന്നലത്തെ കളിയിൽ എല്ലാ രീതിയിലും അധിപത്യം നേടിയാണ് ഇന്ത്യൻ ടീം വിജയവഴയിലേക്ക് തിരികെ എത്തിയത്. ആരാധകരുടെ എല്ലാം മനസ്സു കീഴടക്കി എല്ലാ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാറ്റ്‌സ്മന്മാരും തന്നെ ഫോമിലേക്ക് എത്തിയ മത്സരത്തിൽ രോഹിത് ശർമ്മ 47 ബോളിൽ 8 ഫോറും 3 സിക്സുമടക്കം 74 റൺസ് നേടി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയ രോഹിത് ശർമ്മ ടീം ഇന്ത്യയുടെ ഈ ഒരു തിരിച്ചുവരവിനുള്ള കാരണവും തുറന്ന് പറഞ്ഞു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“ടൂർണമെന്റിൽ ഞങ്ങൾ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. കൂടാതെ ഇനി ഒരു തോൽവി ഞങ്ങളെ പുറത്താക്കുമെന്നത് അറിയാം. അതിനാൽ തന്നെ മികച്ച കളി പുറത്തെടുക്കേണ്ടത് നിർണായകമാണ്. എല്ലാ മത്സരങ്ങളിലും കളിക്കിടയിൽ ചില തീരുമാനങ്ങൾ എടുക്കുക വളരെ ഏറെ പ്രധാനമാണ്. ഇന്നത്തെ കളിയിൽ ആ പിഴവുകൾ വന്നില്ല. അതിനാൽ തന്നെ ഞങ്ങളുടെ മനോവികാരവും വളരെ പോസിറ്റീവായിരുന്നു. കേവലം രണ്ട് മത്സരങ്ങൾ തോറ്റാല്‍ മോശമായി മാറുന്ന ഒരു ടീമല്ല ഇത്.ഇത്തരത്തിൽ ചില സന്ദർഭങ്ങളിൽ ഭയമില്ലാതെ കളിക്കുക എന്നതാണ് പ്രധാനം.”രോഹിത് തന്റെ അഭിപ്രായം വിശദമാക്കി.

“ഞങ്ങൾ ഭയമയില്ലാതെ പോസിറ്റീവ് ക്രിക്കറ്റ്‌ കളിച്ചാൽ എന്താകും ഇവിടെ സംഭവിക്കുകയെന്നത് എല്ലാവർക്കും അറിയാം. ഞങ്ങളുടേത് വളരെ അധികം മികച്ച ഒരു ടീമാണ്. രണ്ട് മത്സരങ്ങൾ തോറ്റാലും അത് മോശം ടീമായി മാറില്ല. തുടർന്നുള്ള മത്സരങ്ങളിലും ഇങ്ങനെ കളിക്കാനാണ് ആഗ്രഹിക്കുന്നത്.”സ്റ്റാർ ഓപ്പണർ അഭിപ്രായം വിശദാമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഏതാനും അപൂർവ്വ റെക്കോർഡുകളും രോഹിത് ശർമ്മ സ്വന്തമാക്കി.

Scroll to Top