വീരാട് കോഹ്ലിക്ക് പകരം ആര് ? ദ്രാവിഡിന്‍റെ അഭിപ്രായം ഇങ്ങനെ

ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വീരാട് കോഹ്ലിക്ക് പകരം ആര് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. രോഹിത് ശര്‍മ്മയായിരിക്കും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുക എന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഈ സ്ഥാനത്തേക്ക് കെല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. പുതിയ കോച്ചായ രാഹുല്‍ ദ്രാവിഡിന്‍റെ അഭിപ്രായം അറിഞ്ഞിട്ടായിരിക്കും ഇന്ത്യയയുടെ പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിക്കുക.

ഇപ്പോഴിതാ പുതിയ ടി20 ക്യാപ്റ്റനെക്കുറിച്ച് പറയുകയാണ് രാഹുല്‍ ദ്രാവിഡ്. ലോകകപ്പിനു ശേഷം കോച്ചിങ്ങ് സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരമായാണ് ദ്രാവിഡ് എത്തുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

ക്യാപ്റ്റനായി മികച്ച റെക്കോഡുകള്‍ ഉള്ള ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചതു കൂടാതെ ഇന്ത്യന്‍ ടീമിനെയും ഉന്നതങ്ങളില്‍ എത്തിച്ചട്ടുണ്ട്. നിദാഹസ് ട്രോഫിയും, ഏഷ്യാ കപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ്മയായിരുന്നു.