ബംഗ്ലാദേശിനെതിരായ വിജയത്തോടെ ലോകകപ്പ് സെമിയുടെ പടിവാതിൽക്കാൻ എത്തിനിൽക്കുകയാണ് ഇന്ത്യ. മഴ വില്ലനായി എത്തിയ മത്സരത്തിൽ ആദ്യം കുറച്ച് ഭയന്നെങ്കിലും പിന്നീട് ഇന്ത്യ അഞ്ചു റൺസിന് വിജയിക്കുകയായിരുന്നു. ഇന്ത്യ എന്നൊക്കെ ബംഗ്ലാദേശിനെതിരെ മത്സരിക്കുന്നുണ്ടെങ്കിലും ആ കളികൾ എല്ലാം വളരെയധികം ആവേശം നിറഞ്ഞതായിരിക്കും, അതുപോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസവും.
മത്സരത്തിൽ നിരവധി നാടകീയ നിമിഷങ്ങൾക്കാണ് എല്ലാവരും കാഴ്ചക്കാരായത്. അത്തരത്തിൽ ഒരു നിമിഷമായിരുന്നു ഇന്ത്യയുടെ ഫിനിഷർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് പുറത്തായത്. താരം പുറത്തായത് റൺഔട്ടിലൂടെയാണ്. അത് തെറ്റായ തീരുമാനമെന്ന് മനസ്സിലാക്കിക്കൊണ്ട് ഗ്രൗണ്ടിൽ വെച്ച് തന്നെ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാർത്തിക് ഏഴു റൺസ് എടുത്ത് കോഹ്ലിയുമായി ബാറ്റ് ചെയ്യുന്നതിനിടയിൽ ആയിരുന്നു സംഭവം.
വിരാട് കോഹ്ലി എക്സ്ട്രാ കവറിലേക്ക് പന്ത് തട്ടിയിട്ട് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന കാർത്തിക്
കോഹ്ലിയെ റൺസിനായി വിളിച്ചു. അത് ഒരു റൺസിനായി ഓടാൻ സാധിക്കില്ല എന്ന് ഉറപ്പായ കോഹ്ലി ക്രീസ് വിട്ടില്ല. അപ്പോഴേക്കും ക്രീസ് വിട്ട കാർത്തിക് തിരിച്ചുവരുമ്പോഴേക്കും ഷാക്കിബ് അൽ ഹസൻ കൊടുത്ത പന്ത് കൊണ്ട് ബൗളർ ഷോരിഫുൾ ഇസ്ലാം താരത്തെ പുറത്താക്കി. ബിഗ് സ്ക്രീനിൽ നോക്കിയപ്പോൾ താരം ക്രീസിൽ എത്തിയിട്ടില്ലെങ്കിലും സ്റ്റമ്പ് ഇളകിയത് ബൗളറുടെ കൈ കൊണ്ടായിരുന്നു.
എന്നാൽ അതിനു മുമ്പ് പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടുണ്ടായിരുന്നെങ്കിലും സ്റ്റമ്പിന് ഇളക്കം വന്നത് ബൗളറുടെ കൈ കൊണ്ടായിരുന്നു. നിയമപ്രകാരം പന്ത് സ്റ്റമ്പിൽ കൊണ്ട ശേഷം കളിക്കാരുടെ ശരീരമോ കൈ കൊണ്ടോ ബെയിലുകൾ ഇളകിയാലും വിക്കറ്റ് നൽകണമെന്നാണ്. അതു കൊണ്ടാണ് കാർത്തികിൻ്റെ വിക്കറ്റ് നഷ്ടമായത്. മൂന്ന് മത്സരങ്ങളിൽ നിന്നും വെറും 15 റൺസ് മാത്രം എടുത്ത് ലോകകപ്പിൽ വളരെയധികം മോശം ഫോമിലൂടെയാണ് കാർത്തിക് കടന്നുപോകുന്നത്.