ടൂര്‍ണമെന്‍റിലെ രണ്ടാം ഹാട്രിക്ക് പിറന്നു. ന്യൂസിലന്‍റിനെതിരെ ഹാട്രിക്കുമായി ജോഷ്വാ ലിറ്റില്‍

FgsnWNGWYAAjI06 scaled

ഐസിസി ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍റ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി.

ഫിന്‍ അലനും (32) ഡെവോണ്‍ കോണ്‍വേയും (28) നല്‍കിയ മികച്ച തുടക്കത്തിനു ശേഷം കെയിന്‍ വില്യംസണിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്കോറില്‍ എത്തിച്ചത്. ഒരു ഘട്ടത്തില്‍ 14 പന്തില്‍ 14 എന്ന നിലയിലായിരുന്നു വില്യംസണ്‍. താരം ഔട്ടായി മടങ്ങുമ്പോള്‍ 35 പന്തില്‍ 61 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. 5 ഫോറും 3 സിക്സും നേടി. ഡാരില്‍ മിച്ചല്‍ 31 റണ്‍സ് നേടി പുറത്താകതെ നിന്നു.

മത്സരത്തില്‍ അയര്‍ലണ്ട് താരം ജോഷ്വാ ലിറ്റില്‍ ഹാട്രിക്ക് നേടി. 19ാം ഓവറിലാണ് താരത്തിന്‍റെ ഹാട്രിക്ക് പ്രകടനം. വില്യംസണ്‍, നീഷാം, സാന്‍റ്നര്‍ എന്നിവരെയാണ് ജോഷ്വാ ലിറ്റില്‍ പുറത്താക്കിയത്.

ഈ ടൂര്‍ണമെന്‍റിലെ രണ്ടാം ഹാട്രിക്കാണിത്. നേരത്തെ ശ്രീലങ്കക്കെതിരെയുള്ള യോഗ്യത മത്സരത്തില്‍ യു.എ.ഈ താരം കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.

Hat tricks in T20 World Cups

  • Brett Lee vs Ban Cape Town 2007
  • Curtis Campher vs Net Abu Dhabi 2021
  • Wanindu Hasaranga vs SA Sharjah 2021
  • Kagiso Rabada vs Eng Sharjah 2021
  • Karthik Meiyappan vs SL Geelong 2022
  • Josh Little vs NZ Adelaide 2022
See also  ധോണിക്ക് ശേഷം ക്യാപ്റ്റന്‍ ആര് ? പേരുമായി സുരേഷ് റെയ്ന
Scroll to Top