വിരാട് കോഹ്ലിക്കും ധോണിയുമല്ലാ, പന്തെറിയാൻ താൻ ആഗ്രഹിക്കുന്ന എതിരാളിയെ വെളിപ്പെടുത്തി കപിൽദേവ്.

ഇന്ത്യക്കുവേണ്ടി ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ആണ് കപിൽദേവ്. 434 മത്സരങ്ങളിൽനിന്ന് 678 വിക്കറ്റുകളും, 9031 റൺസും താരം ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് കപില്‍ദേവ്

താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് 1983 ക്രിക്കറ്റ് വേൾഡ് കപ്പിൽ താരം സിംബാബ്വേക്കെതിരെ നേടിയ 175 റൺസ്. ഒരു ക്രിക്കറ്റ് ആരാധകനും ഒരിക്കലും മറക്കാത്ത ഇന്നിംഗ്സ് ആണത്.

images 2022 04 29T233638.400

ഇപ്പോഴിതാ തനിക്ക് നിലവിലെ കളിക്കാരിൽ ആർക്കെതിരെയാണ് പന്തെറിയാൻ ആഗ്രഹമെന്നു ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

images 2022 04 29T233708.306

ഇങ്ങനെ ഒരു ചോദ്യത്തിന് എല്ലാവരുടെയും മനസ്സിൽ ആദ്യം ഉത്തരം വരുക വിരാട് കോഹ്ലിയും ധോണിയും രോഹിത്തും ആയിരിക്കും. എന്നാൽ താരം തിരഞ്ഞെടുത്തത് കെഎൽ രാഹുലിനെയാണ്.

images 2022 04 29T233652.634

ആരുടെ പന്താണ് നേരിടാൻ താല്പര്യം എന്ന് ചോദിച്ചപ്പോൾ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് താരവുമായ ബുംറയുടെ പേരാണ് താരം പറഞ്ഞത്. നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ബുംറ.