ഇന്ത്യൻ ആരാധകർക്ക് വളരെയധികം നിരാശ നൽകുന്ന തോൽവിയാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ നൽകിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി അനായാസം സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരെ സെമിഫൈനൽ പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിക്കാതെ പോരാട്ടം അവസാനിപ്പിച്ചു. 10 വിക്കറ്റിന്റെ പരാജയമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഒരേപോലെയാണ് നിരാശപ്പെടുത്തിയത്.
2013 ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ഇന്ത്യ ഒരു ഐസിസി കിരീടം നേടിയത്. അതിനുശേഷം ഒരു ഐസിസി ടൂർണമെന്റുകളിലും ജേതാക്കൾ ആകാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് നിരാശപ്പെട്ട് നിൽക്കുന്ന ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ കപിൽ ദേവ്.”ഇന്ത്യയെ വിമർശിക്കുന്നത് അധികം ക്രൂരമാകരുത്. ചോക്കേഴ്സ് എന്ന് വിളിക്കുന്നത് കുഴപ്പമില്ല. ഇന്ത്യ കളിച്ച കളി മോശം മത്സരം ആയിരുന്നു എന്ന് ഞാൻ അംഗീകരിക്കുന്നു.
എന്നാൽ വെറും ഒരു മത്സരം കൊണ്ട് ഇത്രയും കഠിനമായ രീതിയിൽ വിമർശിക്കുന്നത് ശരിയല്ല.”- കപിൽ ദേവ് പറഞ്ഞു. ധോണി നായകനായിരിക്കുമ്പോഴായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. അതിനുശേഷം കോഹ്ലിയും രോഹിത്തും വന്നെങ്കിലും ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുവാൻ സാധിച്ചിട്ടില്ല. നോക്കൗട്ട് ഘട്ടത്തിലെ മത്സരങ്ങളുടെ സമ്മർദം ഇന്ത്യയ്ക്ക് വലിയ രീതിയിൽ തിരിച്ചറിയാകുന്നുണ്ട്. ഐപിഎല്ലിൽ 5 കിരീടം നേടിയ രോഹിത് ശർമ വരെ കടുത്ത സമ്മർദ്ദത്തിൽ എത്തുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമയെ നായക സ്ഥാനത്തു നിന്നും മാറ്റി ഭാവിയിൽ ഹർദിക് പാണ്ഡ്യ നയിക്കും എന്നാണ് പറയുന്നത്. ലോകകപ്പ് സെമിഫൈനൽ തോൽവിയോടെ മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി യുവ താരങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. മുതിർന്ന താരങ്ങളായ നായകൻ രോഹിത് ശർമയോടും വിരാട് കോഹ്ലിയോടും സ്വയം തീരുമാനമെടുക്കാനാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുതന്നെയായാലും ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.