ഫോണുകൾ അപ്ഡേറ്റ് ചെയ്യുന്ന പോലെ മാറ്റങ്ങൾ ആവശ്യമാണ്, ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ വിടണമെന്ന് സ്റ്റീഫൻ ഫ്ലെമിങ്

InCollage 20221112 115009514 1 scaled

സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട് പുറത്തായതിനു ശേഷം ഇന്ത്യക്കെതിരെ ആരാധകർ ഉയർത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ഒന്ന് പോരാടുക പോലും ചെയ്യാതെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ നിഴൽ പോലും സെമിഫൈനലിൽ കാണാൻ സാധിച്ചില്ല.

ഇന്ത്യൻ ടീമിൽ അഴിച്ചുപണി നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി യുവതാരങ്ങൾക്ക് കുട്ടി ക്രിക്കറ്റിൽ അവസരം നൽകണമെന്നാണ് കൂടുതൽ പേരുടെയും ആവശ്യം. 2013ൽ അവസാനമായി ഐസിസി കിരീടം നേടിയ ഇന്ത്യ അതിനുശേഷം കളിച്ച 8 വർഷങ്ങൾക്കിടയിൽ 7 നോക്കൗട്ട് മത്സരങ്ങളിൽ ആണ് ഇന്ത്യ പരാജയപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യക്ക് ശക്തമായി തിരിച്ചുവരാനുള്ള വഴി ഉപദേശിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് മുൻ നായകനും ഇതിഹാസവും നിലവിലെ ചെന്നൈ സൂപ്പർ കിങ്സ് മുഖ്യ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിങ്.

11india1

“അലക്സ് ഹെയ്ൽസ് സെമിഫൈനലിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കമൻ്റെറ്റർ സംസാരിച്ചത് ആ മൈതാനത്തിലെ അവൻ്റെ അനുഭവസമ്പത്തിനെ കുറിച്ചാണ്. ഈ ലോകകപ്പിലെ പ്രധാന മൈതാനങ്ങളിൽ എല്ലാം അവർ കളിച്ച് അനുഭവസമ്പത്ത് ഉണ്ടാക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മാത്രമല്ല വിദേശ ലീഗുകളിലെ അനുഭവസമ്പത്തിനും പ്രാധാന്യമുണ്ട്. അടുത്ത ലോകകപ്പ് നടക്കുന്നത് വെസ്റ്റിൻഡീസിൽ ആണ്. അതുകൊണ്ട് അവിടത്തെ ക്രിക്കറ്റ് ലീഗ് ആയ സി.പി.എല്ലിന് ഇന്ത്യ പ്രാധാന്യം നൽകണം. പരമാവധി താരങ്ങളെ ആ ലീഗിൽ കളിപ്പിച്ചാൽ മികച്ച അനുഭവ സമ്പത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അങ്ങനെ ചെയ്താൽ ടൂർണമെന്റിൽ നന്നായി ഗുണം ചെയ്യും. അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് ജോണി ബെയർസ്റ്റോ.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
final dl.beatsnoop.com gXanDV1tqM

ഇപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ അവന് സാധിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും വ്യത്യസ്ത സാഹചര്യങ്ങളിൽ അവന് മികച്ച അനുഭവസമ്പത്ത് ഉണ്ട്. ഫോണുകൾ അപ്ഡേറ്റ് ചെയ്യുന്നപോലെ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരണം. വെറും ഐപിഎല്ലിൽ മാത്രം കളിക്കുന്നത് കൊണ്ട് വിദേശ സാഹചര്യങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് അനുഭവസമ്പത്ത് കുറവാണ്. അവരെ പുറത്തോട്ട് കളിക്കാൻ വിട്ടുകഴിഞ്ഞാൽ വെല്ലുവിളികൾക്കിടയിൽ അവർക്ക് സമ്മർദ്ദത്തെ മറികടക്കാൻ സാധിക്കും. ഒരു പേടിയും ഇല്ലാതെ കളിക്കുന്ന സൂര്യ കുമാർ യാദവിനെ പോലെയുള്ള ആളുകളെയാണ് വളർത്തിക്കൊണ്ടുവരേണ്ടത്. മധ്യനിരയിൽ കളിക്കുന്ന അവനെപ്പോലെ ഒരാളെ ടോപ്പ് ഓർഡറിൽ കൊണ്ടുവരണം. ഇഷാൻ കിഷൻ, പന്ത് എന്നിവരെല്ലാവരും മികച്ച കഴിവുള്ളവരാണ്. അവരെ വളർത്തിക്കൊണ്ടു വരണം.”- ഫ്ലെമിങ് പറഞ്ഞു

Scroll to Top