സച്ചിനോ ? കോഹ്ലിയോ ? ആരാണ് മികച്ചത് ? ഉത്തരം നല്‍കി കപില്‍ ദേവ്

ezgif 2 8efca6903a

ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് സച്ചിനോ ? കോഹ്ലിയോ ? ആരാണ് മികച്ച താരം. ചിലര്‍ക്ക് സച്ചിന്‍, ചിലര്‍ക്ക് കോഹ്ലി…പലരും പല ഉത്തരം പറയുമ്പോള്‍ രസകരമായ ഉത്തരം പറയുകയാണ് ഇതിഹാസ താരം കപില്‍ദേവ്. മികച്ച താരങ്ങളില്‍ നിന്നും ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുക്കാന്‍ കഴിയില്ലാ എന്നാണ് കപില്‍ദേവ് പറയുന്നത്.

”അത്രത്തോളം മികച്ച താരങ്ങളില്‍ നിന്ന് ഒന്നോരണ്ടോ പേരെ തെരഞ്ഞെടുക്കാന്‍ കഴിയില്ല. 11 താരങ്ങളുടെ ടീമാണ് കളിക്കുന്നത്. എനിക്ക് എന്‍റെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളുമുണ്ട്. എല്ലാ തലമുറയിലും മികച്ച താരങ്ങള്‍ വരും. ”

ani virat kohli 103234 1

”ഞങ്ങളുടെ കാലത്ത് സുനില്‍ ഗാവസ്‌കറായിരുന്നു ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. അതിന് ശേഷം രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗിനെയും കണ്ടു. ഇപ്പോള്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമുണ്ട്. അടുത്ത തലമുറ ഇതിനേക്കാള്‍ മികച്ച താരങ്ങളെയും മികച്ച പ്രകടനവും കാണാനാവും” കപില്‍ ദേവ് പറഞ്ഞു.

സെഞ്ചുറി വരള്‍ച്ചക്ക് ശേഷം തുടര്‍ച്ചയായി വിരാട് കോഹ്ലി സെഞ്ചുറി നേടിയതോടെയാണ് വീണ്ടും സച്ചിന്‍ – കോഹ്ലി താരതമ്യങ്ങള്‍ വീണ്ടും വന്നു തുടങ്ങിയത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top