എന്തുകൊണ്ട് ഇന്ത്യൻ ബൗളിങ് നിര പരിക്കിന്റെ പിടിയിലാകുന്നു? കാരണങ്ങൾ വ്യക്തമാക്കി കപിൽ ദേവ്

000 8TP6QA 1

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ്. ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിൻ്റെ ബൗളർമാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കപിൽ ദേവ്. നിരന്തരമായി വിശ്രമമില്ലാതെ ക്രിക്കറ്റ് കളിക്കുന്നത് ബൗളർമാർക്ക് വെല്ലുവിളിയാണെന്നും പരിക്കിന്റെ സാധ്യത ഉണ്ടെന്നുമാണ് കപിൽ ദേവ് പറഞ്ഞത്.

“10 മാസത്തിലധികമാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. കൂടുതൽ ക്രിക്കറ്റ് കളിക്കും തോറും പരിക്കുകൾ കൂടുതൽ സംഭവിക്കും. ലളിതമായ കളിയല്ല ക്രിക്കറ്റ്. നിങ്ങൾ മികച്ച അത്ലറ്റിക് ആയിരിക്കണം. വ്യത്യസ്ത ഗ്രൗണ്ട് അവസ്ഥകളിൽ വ്യത്യസ്ത രീതിയിൽ തന്നെ കളിക്കുകയും എല്ലാ പേശികളും ഉപയോഗിക്കുകയും ചെയ്യണം. അത്ര എളുപ്പമല്ലാത്ത ഒന്നാണ് എല്ലാത്തിനോടും പൊരുത്തപ്പെടുന്നത്.

umran malik should be replacement of jasprit bumrah here are the 3 reasons 1

നിങ്ങൾ എത്ര അധികം നെറ്റ്സിൽ പന്ത് എറിയുന്നവോ അത്ര അധികം നിങ്ങളുടെ പേശികൾ വികസിക്കുവാൻ തുടങ്ങും. 30 പന്തുകൾ മാത്രമാണ് പേസർമാർക്ക് എറിയുവാൻ അനുവാദം ഉള്ളൂ എന്നാണ് ഞാൻ പറയുന്നത്. അതൊരു കാരണമാണ്. പ്രൊഫഷണൽ സ്ഥലത്തിൽ കളിക്കുമ്പോൾ അവർ അത്രമാത്രം സമ്മർദ്ദം ചെലുത്തുമ്പോൾ അത് ശരീരത്തെ ബാധിക്കുന്നു. മറ്റ് എന്ത് സംഭവിച്ചാലും അവർ കൂടുതൽ പന്തുകൾ എറിയണം.

Read Also -  എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.
Mohammed Shami and Siraj Crictoday 1 1

ഇത്തവണത്തെ ലോക കപ്പ് നേടുവാനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.”അത് നമുക്ക് ഒരു ടീം ഉണ്ട്. പക്ഷേ ലോകകപ്പ് നേടുവാനുള്ള കഴിവ് മറ്റ് ടീമുകൾക്കും ഉണ്ട്. ട്രോഫി നേടുന്നതിന് ആവശ്യമായ ഒന്നാണ് ശരിയായ സംയോജനവും ഭാഗ്യവും. പ്രധാന കളിക്കാർ ഫിറ്റ്നസ് ആയി തുടരണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. ഇത്രയധികം ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചാൽ പരിക്കുകള്‍ സംഭവിക്കും.”- കപിൽ ദേവ് പറഞ്ഞു.

Scroll to Top