ക്രിക്കറ്റ് ലോകത്തെ മുഴുവൻ കണ്ണുകൾ ഇപ്പോൾ സതാംപ്ടണിൽ പുരോഗമിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കാണ്. ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികൾ തമ്മിൽ പോരാടുമ്പോൾ ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നതും തീപാറും പോരാട്ടമാണ്. ഫൈനലിൽ ടോസ് നേടിയ കിവീസ് നായകൻ വില്യംസൺ ഇന്ത്യൻ ടീമിനെ ബാറ്റിംഗിന് അയച്ചപ്പോൾ എല്ലാ ന്യൂസിലാൻഡ് ബൗളർമാരും മികവുറ്റ പ്രകടനത്താൽ ഇന്ത്യൻ സ്കോർ 217 റൺസിൽ ഒതുക്കി എല്ലാ ഇന്ത്യൻ ബാറ്റ്‌സ് മാന്മാരെയും പുറത്താക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് സ്കോർ 249 റൺസിൽ അവസാനിച്ചു.32 റൺസിന്റെ നിർണായക ലീഡിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ കിവീസ് ആരാധകർ.
എന്നാൽ ന്യൂസിലാൻഡ് ടീമിന് ഇപ്പോൾ 32 റൺസിന്റെ ലീഡ് ആനുകൂല്യമുള്ളത് ഇന്ത്യൻ ആരാധകരിലും വലിയ ഒരു ആശങ്ക സമ്മാനിച്ചിട്ടുണ്ട്. അഞ്ചാം ദിവസം കിവീസ് ബാറ്റിംഗ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത് നായകൻ കെയ്ൻ വില്യംസനാണ്. താരം ഇന്ത്യൻ ബൗളിംഗ് പടയെ അനായാസം നേരിട്ട് അടിച്ചെടുത്ത 49 റൺസ് വളരെയേറെ നിർണായകമാകുമോ ഫൈനലിൽ എന്ന ചർച്ചകളും ക്രിക്കറ്റ് ലോകത്തിപ്പോൾ ഏറെ സജീവമാണ്.
അതേസമയം വില്യംസന്റെ പോരാട്ടവീര്യം ചില അപൂർവ്വ റെക്കോർഡുകളും താരത്തിന് സമ്മാനിച്ചിട്ടുണ്ട്.കളിയിൽ 177 പന്തിൽ നിന്നായി 6 ബൗണ്ടറികളടക്കം 49 റൺസ് നേടിയ താരം അഞ്ചാം ദിനം ആദ്യ സെക്ഷന് ശേഷം പിരിഞ്ഞപ്പോൾ 112 പന്തുകളിൽ നിന്നായി 11 റൺസ് നേടി. കഴിഞ്ഞ 10 വർഷത്തെ ടെസ്റ്റ് ചരിത്രം പരിശോധിച്ചാൽ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും പന്തുകൾ നേരിട്ടത്. ഏറ്റവും കുറഞ്ഞത് 40 പന്തുകൾ നേരിട്ട ഒരു മുൻനിര ബാറ്റ്‌സ്മാന്റെ ഏറ്റവും മോശം റൺറേറ്റ് കൂടിയാണിത്.എന്നാൽ ഇന്ത്യൻ ബൗളർമാർ അത്ര മികവോടെ പന്തുകൾ എറിഞ്ഞിട്ടും വിക്കറ്റ് നൽകാൻ ഒരിക്കലും ശ്രമിക്കാതിരുന്ന വില്യംസൺ ഏറെ പ്രശംസ പിടിച്ചുപറ്റി.താരത്തിന്റെ ഈ സ്ലോ ഇന്നിങ്സ് മറ്റ് താരങ്ങളെ കൂടി സമ്മർദ്ദത്തിലാക്കിയെന്നാണ് അനവധി ആരാധകരുടെ അഭിപ്രായം.