അവന്‍റെ പേര് മാറ്റാന്‍ സമയമായി. ” സൂപ്പര്‍മാന്‍ ഗില്‍ ”. ടെയ്ലറിനെ പുറത്താക്കാന്‍ അവിശ്വസിനീയ ക്യാച്ച്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ അഞ്ചാം ദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി യുവതാരം ശുഭ്മാന്‍ ഗില്‍. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍റ് താരം റോസ് ടെയ്ലറെ പുറത്താക്കിയാണ് ശുഭ്മാന്‍ ഗില്ലിന്‍റെ അവിശ്വസിനീയ ക്യാച്ച് കണ്ടത്.

64ാം ഓവറില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗില്ലിന്‍റെ കൈപിടിയില്‍ ഒതുങ്ങിയത്. ഷോര്‍ട്ട് കവറില്‍ നിന്ന ഗില്‍ ഫുള്‍ ലെങ്ത് ഡൈവ് ചെയ്താണ് ക്യാച്ച് നേടിയത്.

37 പന്തില്‍ 11 റണ്‍സ് നേടിയാണ് റോസ് ടെയ്ലര്‍ മടങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍റ് 249 റണ്‍സിനു പുറത്തായി.