പിറകിലോട്ടോടി സൂപ്പർ ക്യാച്ചുമായി വില്യംസൺ :കണ്ണുതള്ളി പൃഥ്വി ഷാ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ വളരെ അധികം ആവേശപൂർവ്വമാണ് പുരോഗമിക്കുന്നത്. ക്രിക്കറ്റ് പ്രേമികളിൽ എല്ലാം ആവേശ നിറക്കുന്ന മത്സരങ്ങൾ ആരാകും ഇത്തവണ ഐപിൽ കിരീടം നേടുമെന്ന ചോദ്യത്തെ കുഴപ്പിക്കുകയാണ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീമിന് പക്ഷേ രണ്ടാംപാദ സീസണിൽ മികച്ച തുടക്കമല്ല ലഭിക്കുന്നത്. ഡൽഹിക്ക് എതിരായ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ൻ വില്യംസൺ തീരുമാനം തെറ്റിച്ചാണ് ഹൈദരാബാദ് ടീം ബാറ്റ്‌സ്മാന്മാർ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. മികച്ച ബാറ്റിങ് ട്രാക്കിൽ അവർക്ക് 20 ഓവറിൽ വെറും 134 റൺസാണ് നേടുവാനായത്.

ബാറ്റിങ് നിര തകർന്ന മത്സരത്തിൽ ആദ്യത്തെ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ വാർണറെ നഷ്ടമായത് ഒരുവേള ഹൈദരാബാദ് ടീം ക്യാമ്പിനെ ഞെട്ടിച്ചു. കൂടാതെ പിന്നീട് എത്തിയ നായകൻ വില്യംസണും ബാറ്റിങ്ങിൽ താളം കണ്ടെത്തുവാനായില്ല. 26 പന്തിൽ വെറും 18 റൺസാണ് താരം നേടിയത്. എന്നാൽ ടീം സ്കോർ 130 കടത്തിയത് അബ്‌ദുൾ സമദ് (28 ),റാഷിദ് ഖാൻ (22), വില്യംസൺ (18), വൃദ്ധിമാൻ സാഹ (18)എന്നിവരുടെ ബാറ്റിങ്ങാണ്.

അതേസമയം മറുപടി ബാറ്റിങ് തുടക്കം കുറിച്ച ഡൽഹി ക്യാപിറ്റൽസ് ടീമിന് ഓപ്പണർ പൃഥ്വി ഷായെ മൂന്നാം ഓവറിൽ നഷ്ടമായി. ശിഖർ ധവാൻ ഒപ്പം മിന്നും ഫോമിലുള്ള വിക്കറ്റ് പേസർ ഖലീൽ അഹമ്മദ്‌ വീഴ്ത്തി. മനോഹരമായ ഒരു കാച്ചിൽ കൂടി നായകൻ വില്യംസനാണ് ഓപ്പണർ പൃഥ്വി ഷായെ മടക്കിയത്.8 പന്തിൽ നിന്നും 2 ഫോറുകൾ അടക്കം ഷാ 11 റൺസ് നേടി. ഖലീലിന് എതിരെ ഒരു അതിവേഗ ഷോട്ട് പായിച്ച ഷായുടെ ക്യാച്ച് പിറകിലോട്ട് ഓടിയാണ് കെയ്ൻ വില്യംസൺ കയ്യിലൊതുക്കിയത്. ക്രിക്കറ്റ് ലോകം വില്യംസൺ ക്യാച്ചിന് കയ്യടികൾ നൽകുകയാണ് ഇപ്പോൾ