ഇപ്പോഴത്തെ പ്രകടനം നോക്കേണ്ട, ഇന്ത്യൻ ബൗളർമാർക്ക് പണി കിട്ടും, ശക്തിപ്പെടുത്താൻ അവനെ ടീമിൽ ഉൾപ്പെടുത്തണം; കമ്രാൻ അക്മൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് വേണ്ടി ബൗളർമാർ ഒരുപാട് കാലത്തിനു ശേഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. ആദ്യ മത്സരത്തിൽ ഭൂരിഭാഗവും ബാറ്റ്സ്മാൻമാരുടെ മികവ് ആയിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ ബൗളർമാരുടെ മികവിൽ ആയിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ വെറും 108 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു ഇന്ത്യ.


6 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമിയും, 6 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർദിക് പാണ്ഡ്യയും ആയിരുന്നു ഇന്ത്യൻ ബൗളിംഗ് യൂണിറ്റിനെ മുൻപിൽ നിന്ന് നയിച്ചത്. രണ്ടാം മത്സരത്തിൽ ഓവറുകൾ ചെയ്ത എല്ലാവർക്കും വിക്കറ്റുകൾ ലഭിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. 6 ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് ആയിരുന്നു മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബൗളർമാരുടെ ഇപ്പോഴത്തെ പ്രകടനം കണക്കിലെടുക്കേണ്ട എന്നും ബാറ്റിംഗ് പിച്ചിൽ ഇവർ ഏറെ പണിപ്പെടുമെന്ന് അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ.

Mohammed Shami and Siraj Crictoday 1


“ഇന്ത്യൻ ബൗളർമാർക്ക് ഏറെ പാടുപെടേണ്ടി വരുക ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിൽ ആയിരിക്കും. അത്യാവശ്യമായ കാര്യമാണ് പ്ലെയിങ് ഇലവനിൽ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തേണ്ടത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും അവൻ മെച്ചപ്പെട്ട് വരുകയാണ്. ഇന്ത്യയുടെ ബൗളിംഗ് നിര അവന്‍ തിരിച്ചു വരുന്നതോടെ ഒന്നു കൂടി ശക്തമാകും.”- മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പറഞ്ഞു.

umran malik should be replacement of jasprit bumrah here are the 3 reasons

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന മത്സരം ഹോൽകർ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്. നാളെയാണ് മൂന്നാം ഏകദിന മത്സരം. ഇത്തവണ ഇന്ത്യയിൽ വച്ചാണ് ഈ വർഷം ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയുടെ ഈ തകർപ്പൻ ഫോം നിലനിർത്തിയാൽ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക് മുൻപ് നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും 20-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Previous articleവമ്പന്മാർക്കൊപ്പം ഐ.സി.സി ട്വന്റി-20 ടീം ഓഫ് ദി ഇയറിൽ സ്ഥാനം നേടി റാസയും ജോഷ് ലിറ്റിലും.
Next articleഎന്തുകൊണ്ട് ഇന്ത്യൻ ബൗളിങ് നിര പരിക്കിന്റെ പിടിയിലാകുന്നു? കാരണങ്ങൾ വ്യക്തമാക്കി കപിൽ ദേവ്