തലേ ദിവസം കാഗിസോ റബാഡയെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയെ വിറപ്പിച്ച താരം എത്തുന്നു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ തലേ ദിവസം പേസര്‍ കാഗിസോ റബാഡയെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഒഴിവാക്കി. ജോലി ഭാരം കണക്കാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനം എടുത്തത്. ന്യൂസിലന്‍റിനെതിരെയുള്ള അടുത്ത മാസം ഒരുക്കിയിരിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഈ തീരുമാനം.

കാഗിസോ റബാഡക്ക് പകരം താരത്തെ പ്രഖ്യാപിച്ചട്ടില്ല. പകരം ടെസ്റ്റ് ടീമിന്‍റെ ഭാഗമായിരുന്ന സ്പിന്നര്‍ ജോര്‍ജ്ജ് ലിന്‍റെയോട് ടീമിനൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റബാഡയുടെ അസാന്നിധ്യത്തില്‍ മാര്‍ക്കോ ജാന്‍സന്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.

333059

ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു റബാഡ. റബാഡയുടെ അസാന്നിധ്യം ടീമിനു വന്‍ തിരിച്ചടിയാണ്. അതേ സമയം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് പരമ്പരക്കിടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഡീക്കോക്ക് ഏകദിന ടീമിന്‍റെ ഭാഗമാണ്

സൗത്താഫ്രിക്കന്‍ സ്ക്വാഡ് ; Temba Bavuma (captain), Keshav Maharaj (vice-captain), Quinton de Kock (wicketkeeper), Zubayr Hamza, Marco Jansen, Janneman Malan, Sisanda Magala, Aiden Markram, David Miller, Lungi Ngidi, Wayne Parnell, Andile Phehlukwayo, Dwaine Pretorius, George Linde, Tabraiz Shamsi, Rassie van der Dussen, Kyle Verreynne.

Previous articleകോഹ്ലിയും ദ്രാവിഡും തമ്മിൽ പ്രശ്നമാണ് : ചൂണ്ടികാട്ടി സൽമാൻ ബട്ട്
Next articleഎന്നും എന്റെ ക്യാപ്റ്റൻ നിങ്ങളാണ് : വൈകാരിക കുറിപ്പുമായി സിറാജ്