കോഹ്ലിയും ദ്രാവിഡും തമ്മിൽ പ്രശ്നമാണ് : ചൂണ്ടികാട്ടി സൽമാൻ ബട്ട്

FB IMG 1642253984261

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ ഏറെ അമ്പരപ്പിച്ചാണ് കഴിഞ്ഞ ദിവസം വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റൻസി ഒഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ നായകൻ കൂടിയായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി ഒഴിയുമ്പോൾ ചില മുൻ താരങ്ങൾ അടക്കം കടുത്ത വിമർശനം ഉന്നയിക്കുന്നത് ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് എതിരെയാണ്. രാഹുൽ ദ്രാവിഡിന് കോഹ്ലിയെ അനുനയിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് മുൻ താരങ്ങളെ അടക്കം ചൊടിപ്പിക്കുന്നത്. ഇക്കാര്യം തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്. നായകന്റെ കുപ്പായം ഒഴിയാൻ കോഹ്ലിയെ പോലും പ്രേരിപ്പിച്ചത് രാഹുൽ ദ്രാവിഡുമായി ഒത്തുപോകാനുള്ള പ്രയാസമാണെന്ന് പറയുകയാണ് സൽമാൻ ബട്ട്.

” സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പര നഷ്ടമായത് മാത്രമല്ല വിരാട് കോഹ്ലിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി അദ്ദേഹത്തിന് ഒരുവേള ഒത്തുപോകാൻ പ്രശ്നം കാണും. അത് എനിക്ക് ഉറപ്പുണ്ട്. അതിനുള്ള കാരണം അവർ ഇരുവരുടെയും ശൈലി വളരെ വ്യത്യസ്മാണെന്നതാണ്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

രണ്ട് പേരും വ്യത്യസ്ത ശൈലി ആളുകളാണ്. അവർക്ക് പിന്നിലുള്ള ഈ ഭിന്നത കോഹ്ലിയെ ടെസ്റ്റ്‌ ക്യാപ്റ്റൻസി റോളിൽ നിന്നും ഒഴിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.” സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി.

അതേസമയം കോഹ്ലി : രവി ശാസ്ത്രി കൂട്ടുകെട്ട് ഹിറ്റാണെന്ന് പറഞ്ഞ ബട്ട് കൂടുതൽ നിരീക്ഷണം നടത്തി. “നമുക്ക് അറിയാം രാഹുൽ ദ്രാവിഡ് കാര്യങ്ങളെ എല്ലാം സമാധാനത്തോടെ കാണുന്ന ഒരു വ്യക്തിയാണ്. കോഹ്ലിയാകട്ടെ തന്റെ കരിയറിൽ ഉടനീളം ആഗ്ഗ്രെസീവ് ക്രിക്കറ്റ്‌ കളിക്കുന്ന വ്യക്തിയും.മുൻപ് രവി ശാസ്ത്രി : കോഹ്ലി ജോഡി സൂപ്പർ ഹിറ്റ് തന്നെയായിരുന്നു. അതിനുള്ള കാരണം അവരുടെ ശൈലിയിലുള്ള യോചിപ്പ് തന്നെ ” സൽമാൻ ബട്ട് വാചാലനായി.

Scroll to Top