ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ശക്തർ പോരാട്ടമെന്ന് വിശേഷണം നേടിയ മുംബൈ ഇന്ത്യൻസ് : രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ബാറ്റിങ് സ്റ്റാറായി ജോസ് ബട്ട്ലർ. തന്റെ രണ്ടാം ഐപിൽ സെഞ്ച്വറി നേടിയ താരം മാസ്മരികമായ പ്രകടനത്തിൽ കൂടിയാണ് രാജസ്ഥാൻ സ്കോർ 180 കടത്തിയത്. നാലാം ഓവറിൽ ബേസിൽ തമ്പിക്ക് എതിരെ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 26 റൺസ് അടിച്ചുതുടങ്ങിയ ബട്ട്ലർ പിന്നീട് മുംബൈ ബാറ്റിങ് നിരക്ക് എതിരെ അധിപത്യം ഉറപ്പാക്കി. വെറും 68 ബോളിൽ നിന്നും 11 ഫോറും 5 സിക്സും അടക്കം 100 റൺസും അടിച്ച ബട്ട്ലർ ചില അപൂർവ്വ റെക്കോർഡുകൾക്കും കൂടി അവകാശിയായി.
ഐപിഎല്ലിൽ രണ്ട് ഐപിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന പതിനാറാം താരമായി മാറിയ ബട്ട്ലർ പക്ഷേ മറ്റൊരു നാണക്കേടിന്റെ നേട്ടത്തിന് അവകാശിയായി മാറി. 66 ബോളിൽ നിന്നുമാണ് മുംബൈക്ക് എതിരെ ബട്ട്ലർ സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ചരിത്രം പരിശോധിച്ചാൽ ഇത് സ്ലോ സെഞ്ച്വറികളിൽ രണ്ടാം സ്ഥാനത്താണ്. അവസാന നിമിഷം ബാറ്റിംഗ് സ്ലോ ആയെന്ന് ബട്ട്ലര്‍ ബാറ്റിംഗിനു ശേഷം പറഞ്ഞിരുന്നു.
67 ബോളിൽ നിന്നും സെഞ്ച്വറി നേടിയ മനീഷ് പാണ്ഡയാണ് ഈ ലിസ്റ്റിൽ ഒന്നാമൻ. കൂടാതെ ഐപിഎല്ലിൽ സെഞ്ച്വറി പിറന്ന ഇന്നിങ്സുകളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് ഉള്ള ഇന്നിങ്സ് കൂടിയാണ് ഇത്.147.05 സ്ട്രൈക്ക് റേറ്റിലാണ് ഇന്ന് ജോസ് ബട്ട്ലർ സെഞ്ച്വറി നേടിയത്. 151 സ്ട്രൈക്ക് റേറ്റുള്ള സച്ചിനാണ് രണ്ടാമത്.
അതേസമയം ജോസ് ബട്ട്ലറുടെ സെഞ്ച്വറി മറ്റൊരു നേട്ടമാണ് രാജസ്ഥാൻ റോയൽസ് ടീമിന് നൽകിയത്. ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ പത്താം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. 14 ഐപിൽ സെഞ്ച്വറിയുമായി ബാംഗ്ലൂർ ടീമാണ് ഈ ലിസ്റ്റിൽ മുന്നിൽ