റാങ്കിങ്ങിൽ കമ്മിൻസിനെ മറികടന്ന് ആ 40കാരൻ! കുതിച്ചുചാട്ടമുണ്ടാക്കി അശ്വിനും.

Pat Cummins Australian Captain

ഐസിസിയുടെ ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ ചരിത്രം സൃഷ്ടിച്ച ജെയിംസ് ആൻഡേഴ്സൺ. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ ഇപ്പോൾ. അതേസമയം ഇന്ത്യക്കെതിരെ 2 ടെസ്റ്റ് മത്സരങ്ങളിലും മോശം പ്രകടനങ്ങൾ തുടർന്ന് കമ്മിൻസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. ഒരുപാട് നാൾ ഒന്നാം സ്ഥാനത്തിരുന്ന കമ്മിൻസിന് ലഭിച്ച വലിയ തിരിച്ചടി തന്നെയാണ് ആൻഡേഴ്സന്റെ ഈ കുതിച്ചുചാട്ടം.

James Anderson

കമ്മിൻസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബോളിംഗ് റാങ്കിങ്ങിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് അശ്വിന് രക്ഷയായത്. ഡൽഹിയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ ആറ് വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടുകയുണ്ടായി. എന്നാൽ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ആൻഡേഴ്സൺ 7 വിക്കറ്റുകൾ നേടിയതിനാൽ അശ്വിന് ഒന്നാം സ്ഥാനം ലഭിക്കാതെ പോവുകയായിരുന്നു.

നിലവിൽ 866 റേറ്റിംഗ് പോയിന്റുകളുമായാണ് ജെയിംസ് ആൻഡേഴ്സൺ ബോളിംഗ് റാങ്കിങ്ങിൽ ഒന്നാമത് തുടരുന്നത്. തൊട്ടുപിന്നിൽ നിൽക്കുന്ന അശ്വിന് കേവലം രണ്ടു പോയിന്റുകൾ മാത്രമാണ് കുറവുള്ളത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കമ്മിൻസ് 858 പോയിന്റുകളുമായി നിലനിൽക്കുകയാണ്. ഇനിയും ടെസ്റ്റുകൾ വരാനിരിക്കുന്നതിനാൽ ഒരുപാട് റാങ്ക് വ്യത്യാസങ്ങൾക്ക് സാധ്യതകൾ ഉണ്ട്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
jadeja 2023

നിലവിൽ ഇന്ത്യയുടെ മൂന്നു ബോളർമാരാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളത്. അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ബൂമ്ര അഞ്ചാം സ്ഥാനത്തുണ്ട്. ഇതോടൊപ്പം ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് എന്തുകൊണ്ടും നേട്ടങ്ങളാണ് ഈ റാങ്കിങ്ങിൽ നിന്നുള്ളത്.

Scroll to Top