ടീമില്‍ നിന്നും അവഗണിച്ചു. ചോദ്യവുമായി കേരള താരം.

രഞ്ജി സീസണില്‍ 7 മത്സരങ്ങളില്‍ നിന്നായി 50 വിക്കറ്റ് വീഴ്ത്തിയട്ടും കേരള ഓള്‍റൗണ്ടര്‍ ജലജ് സക്സേനക്ക് ദുലീപ് ട്രോഫിയില്‍ ഇടം നേടാനായില്ലാ. സീസണില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും നിര്‍ണായക സംഭാവന നടത്തിയ ജലജ് സക്സേന, ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ജലജിനു പകരം തമിഴ്നാട് ഓള്‍റൗണ്ടര്‍ വാഷിങ്ങ്ടണ്‍ സുന്ദറെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. തന്നെ ടീമില്‍ ഉള്‍പ്പെടുത്താതതിന് സമൂഹമാധ്യമത്തിലൂടെ തന്‍റെ പ്രതിഷേധം അറിയിച്ചു. ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ജലജ് സക്സേനയുടെ പ്രതിഷേധം അറിയിച്ചത്.

Fyj76ihaQAEBonU

“ഇന്ത്യയിലെ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം (എലൈറ്റ് ഗ്രൂപ്പ്) ദുലീപ് ട്രോഫിയിൽ തിരഞ്ഞെടുക്കപ്പെട്ടില്ല. ഇന്ത്യൻ ആഭ്യന്തര ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമോ? അറിയണമെന്നു മാത്രം. ആരെയും കുറ്റപ്പെടുത്തുന്നില്ല,” ജലജ് ട്വീറ്റ് ചെയ്തു.

ജലജിനെപ്പോലെ, തമിഴ്‌നാട് ക്രിക്കറ്റ് താരം ബാബ ഇന്ദ്രജിത്തും സൗത്ത് സോൺ ടീമിൽ ഇടം നേടാനായില്ല. സീനിയർ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ഇത് ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു. താരത്തെ ഉള്‍പ്പെടുത്താത്ത തീരുമാനം മനസ്സിലായിലെന്ന് കാർത്തിക് പറഞ്ഞു.

Previous articleസഞ്ജുവിനെ ട്വന്റി20യിൽ നിന്ന് ഒഴിവാക്കണം. പകരം ഏകദിനത്തിൽ കളിപ്പിക്കണം. വസീം ജാഫറിന്റെ അഭിപ്രായം ഇങ്ങനെ
Next articleഇനി ഇന്ത്യ മണ്ടത്തരം കാട്ടരുത്. ആ യുവതാരത്തെ ടെസ്റ്റ്‌ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം.