വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ടീം. ഇന്ത്യന്‍ ടീമിനു പുതിയ ഓപ്പണിംഗ് ജോഡി.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനു നാളെ തുടക്കമാവുകയാണ്. ആദ്യ പോരാട്ടത്തിനു ഇറങ്ങുമ്പോള്‍ വമ്പന്‍ മാറ്റമാണ് ഇന്ത്യന്‍ നിരയില്‍ വരുന്നത്. ഇന്ത്യന്‍ യുവതാരം യശ്വസി ജയസ്വാള്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 80 ശരാശരിയില്‍ 1581 റണ്‍സാണ് 21 കാരനായ ജയസ്വാള്‍ നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഓപ്പണിംഗ് പൊസിഷനിലാവും ജയസ്വാള്‍ കളിക്കുക. പൂജാരയുടെ സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍ ഇടം നേടും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മോശം പ്രകടനത്തിനു പിന്നാലെ പൂജാരയുടെ സ്ഥാനം തെറിച്ചിരുന്നു. വന്‍ വിപ്ലവകരമായ മാറ്റത്തിനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തീരുമാനം എടുത്തിരിക്കുന്നത്.

കൂടാതെ രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുക. ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് സ്ക്വാഡിലുള്ളത്.

മത്സരം ഇന്ത്യന്‍ സമയം രാത്രി 7:30 ന് ആരംഭിക്കും.

Timing for India vs West Indies Test series:

  • 1st session: 7.30 pm to 9.30 pm
  • 2nd session: 10.10 pm to 12.10 am
  • 3rd session: 12.30 am to 2.30 am
Previous articleരഹാനെയ്ക്ക് വീണ്ടും വൈസ് ക്യാപ്റ്റനാകാമെങ്കിൽ, കോഹ്ലിയ്ക്ക് ഒരിക്കൽകൂടി ക്യാപ്റ്റനാകാം. ശക്തമായ നിർദ്ദേശവുമായി മുൻ സെലക്ടർ.
Next article“ഇതൊരു തുടക്കം മാത്രം, ഇന്ത്യയ്ക്കായി ലോകകപ്പ് കിരീടം നേടണമെന്നതാണ് എന്റെ സ്വപ്നം”.. മിന്നുമണി പറയുന്നു.