16 വര്‍ഷത്തെ റെക്കോഡ് തകര്‍ത്തു. സിക്സ് റെക്കോഡില്‍ സേവാഗിനെ മറികടന്നു യശ്വസി ജയ്സ്വാള്‍.

റാഞ്ചിയില്‍ നടന്ന പോരാട്ടത്തില്‍ മറ്റൊരു റെക്കോഡ് കൂടി പേരിലാക്കി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ യശ്വസി ജയ്സ്വാളിന്‍റെ പ്രകടനമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

മത്സരത്തില്‍ 117 പന്തില്‍ 73 റണ്‍സാണ് യശ്വസി ജയ്സ്വാള്‍ സ്കോര്‍ ചെയ്തത്. 8 ഫോറും ഒരു സിക്സും സഹിതമാണ് ജയ്സ്വാളിന്‍റെ ഈ ഇന്നിംഗ്സ്. ബഷീറിനെതിരെ അടിച്ച സിക്സോടെ റെക്കോഡ് ബുക്കില്‍ ഇടം നേടാന്‍ യശ്വസി ജയ്സ്വാളിനു കഴിഞ്ഞു.

GHFzt7MWMAA4eab

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സിക്സുകള്‍ നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജയ്സ്വാള്‍ (23 സിക്സുകള്‍) സ്വന്തമാക്കിയത്. 2008 ല്‍ സേവാഗ് സ്ഥാപിച്ച റെക്കോഡാണ് ജയ്സ്വാള്‍ തകര്‍ത്തത്.

2022 ല്‍ ബെന്‍ സ്റ്റോക്ക്സ് അടിച്ച 26 സിക്സും 2014 ല്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ 33 സിക്സുമാണ് റെക്കോഡ് ലിസ്റ്റില്‍ മുന്നില്‍. ഈ വര്‍ഷം ഇനിയും ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ റെക്കോഡ് തകരാൻ സാധ്യത വളരെ കൂടുതലാണ്

Previous articleസ്പിൻ കുരുക്കിൽ പെട്ട് ഇന്ത്യ. വീണ്ടും പോരാളിയായത് ജയസ്വാൾ. പ്രതിരോധം തീർത്ത് ജൂറലും കുൽദീപും.
Next articleഅവന്‍ എവിട ? അവന്‍റെ കരിയര്‍ അവസാനിച്ചോ ? ചോദ്യവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്.