സ്പിൻ കുരുക്കിൽ പെട്ട് ഇന്ത്യ. വീണ്ടും പോരാളിയായത് ജയസ്വാൾ. പ്രതിരോധം തീർത്ത് ജൂറലും കുൽദീപും.

jurel and kuldeep e1708773435104

നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പിടിമുറുക്കി ഇംഗ്ലണ്ട്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 353 എന്ന ശക്തമായ സ്കോർ കണ്ടെത്തിയ ഇംഗ്ലണ്ട് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.

ഇംഗ്ലണ്ടിന്റെ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 134 റൺസ് കൂടി ആവശ്യമാണ്. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സിൽ ജോ റൂട്ട് സെഞ്ച്വറി പ്രകടനവുമായി തിളങ്ങി. ഇന്ത്യയ്ക്കായി ജയസ്വാളാണ് ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുത്തത്. മറുവശത്ത് ബോളിങ്ങിൽ ഇംഗ്ലണ്ടിനായി സ്പിന്നർ ഷുഹൈബ് ബഷീർ 4 വിക്കറ്റുകളുമായി രണ്ടാം ദിവസം മികവ് പുലർത്തുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം തന്നെയായെന്ന് ലഭിച്ചത്. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ടാണ് സെഞ്ചുറിയുമായി മികച്ചു നിന്നത്. ഇന്നിംഗ്സിൽ 274 പന്തുകളിൽ 10 ബൗണ്ടറികളടക്കം 122 റൺസാണ് റൂട്ട് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം റൂട്ടിനൊപ്പം ക്രീസിലുറച്ചത് റോബിൻസൺ ആയിരുന്നു. 96 പന്തുകളിൽ 58 റൺസ് നേടാൻ റോബിൻസണ് സാധിച്ചു.

ഇതോടു കൂടിയാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ശക്തമായ നിലയിലേക്ക് കുതിച്ചത്. 353 റൺസാണ് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് കൂട്ടിച്ചേർത്തത്. ഇന്ത്യയ്ക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ജഡേജയാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്.

Read Also -  ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ജയസ്വാളും ശുഭമാൻ ഗില്ലും ചേർന്ന് പതിയെ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെതു പോലെ തന്നെ വളരെ വിദഗ്ധമായാണ് ജയസ്വാൾ മുന്നേറിയത്. മറുവശത്ത് ഗിൽ പ്രതിരോധം തീർത്തപ്പോൾ 82 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇന്ത്യക്ക് ലഭിച്ചത്.

മത്സരത്തിൽ ഗിൽ 38 റൺസ് സ്വന്തമാക്കി. എന്നാൽ ഗിൽ പുറത്തായതിന് ശേഷം മറ്റു ബാറ്റർമാർക്ക് ഒന്നും തന്നെ ക്രീസിലുറയ്ക്കാൻ സാധിച്ചില്ല. ഇതിനൊപ്പം 73 റൺസ് നേടിയ ജയസ്വാൾ കൂടി കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു.

ഇതോടെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 177 എന്ന ദുർബലമായ സാഹചര്യത്തിലെത്തി. ഇവിടെ നിന്നാണ് ധ്രുവ് ജൂറലും കുൽദീപ് യാദവും ചേർന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് നൽകിയത്. ഇതിലൂടെ ഇന്ത്യ രണ്ടാം ദിവസം ആശ്വാസം കണ്ടെത്തുകയായിരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

30 റൺസ് നേടിയ ജുറലും 17 റൺസ് നേടിയ യാദവുമാണ് ക്രീസിലുള്ളത്. നിലവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറിൽ നിന്ന് കേവലം 134 റൺസ് മാത്രം അകലെയാണ് ഇന്ത്യ.

Scroll to Top