അവന്‍ എവിട ? അവന്‍റെ കരിയര്‍ അവസാനിച്ചോ ? ചോദ്യവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്.

jadeja and kuldeep

റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 110 ന് 2 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് സ്പിന്നര്‍ ഷോയിബ് ബഷീറിന്‍റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ 177 ന് 7 എന്ന നിലയില്‍ എത്തിച്ചു. 200 നുള്ളില്‍ ഇന്ത്യ പുറത്താകുമെന്ന് തോന്നിച്ചെങ്കിലും ധ്രുവ് ജൂറല്‍ – കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദിനം അവസാനിപ്പിച്ചു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ചേത്വേശര്‍ പൂജാരയെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ കണ്‍സിസ്റ്റന്‍റായി സ്കോര്‍ ചെയ്യാനും ക്രീസില്‍ നങ്കൂരമിട്ട് കളിക്കാന്‍ സാധിച്ചാനേ എന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ അഭിപ്രായം.

വിരാട് കോഹ്ലിയെപ്പോലൊരു താരത്തിന്‍റെ അഭാവത്തില്‍ പൂജാരയെ ടീമില്‍ എത്തിക്കായിരുന്നില്ലേ ? അതോ പൂജാരയുടെ കരിയര്‍ അവസാനിച്ചോ ? സ്റ്റുവര്‍ട്ട് ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.

Pujara vs england fifty

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം പൂജാര ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിട്ടില്ലാ. നിലവില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന താരം തകര്‍പ്പന്‍ ഫോമിലാണ്. 7 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറിയും 2 ഫിഫ്റ്റിയുമായി 781 റണ്‍സ് ഇതുവരെ നേടിയട്ടുണ്ട്.

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.

പരമ്പരക്ക് മുന്നോടിയായി പൂജാരയേയും രഹാനയേയും ഉള്‍പ്പെടുത്താനത് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതുകൊണ്ടാണ് എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു. പൂജാരയുടെ മൂന്നാം സ്ഥാനത്ത് എത്തിയ ഗില്ലാവട്ടെ പരമ്പരയില്‍ നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്.

Scroll to Top