വീണ്ടും വീണ്ടും റണ്‍സുകള്‍ ഒഴുകുന്നു. ഉദ്ഘാടന സീസണിലെ റെക്കോഡ് തകര്‍ത്ത് യശ്വസി ജയസ്വാള്‍.

ഐപിഎല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി യശ്വസി ജയസ്വാള്‍ നിര്‍ണായക പ്രകടനം നടത്തിയിരുന്നു. സീസണിലെ മികച്ച ഫോം തുടരുന്ന താരം 36 പന്തില്‍ 8 ഫോറടക്കം 50 റണ്‍സാണ് നേടിയത്.

ഈ സീസണില്‍ സെഞ്ചുറി നേടിയ താരം പഞ്ചാബിനെതിരെയുള്ള മത്സരത്തിന്‍റെ തന്‍റെ അഞ്ചാം ഫിഫ്റ്റിയാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ ഇതിനോടകം 14 മത്സരങ്ങളില്‍ 625 റണ്‍സ് നേടിയട്ടുണ്ട്.

ഇത് ഒരു റെക്കോഡാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന അണ്‍ക്യാപ്ഡ് താരമെന്ന റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2008 ലെ ഉദ്ഘാടന സീസണില്‍ ഷോണ്‍ മാര്‍ഷിന്‍റെ 616 റണ്‍സിന്‍റെ റെക്കോഡാണ് ജയസ്വാള്‍ മറികടന്നത്.

jaiswal

ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്‍ നേടിയ അണ്‍ക്യാപ്ഡ് താരം

  • 2023 – യശ്വസി ജയസ്വാള്‍ (625)
  • 2008 – ഷോണ്‍ മാര്‍ഷ് (616)
  • 2020 – ഇഷാന്‍ കിഷാന്‍ (516)
  • 2018 – സൂര്യകുമാര്‍ യാദവ് (512)
  • 2020 – സൂര്യകുമാര്‍ യാദവ് (480)

സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീം ഓപ്പണിംഗ് സ്ഥാനം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവതാരം