അംപയറുടെ തീരുമാനത്തില്‍ നഷ്ടമായത് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. അഫ്ഗാനിസ്ഥാനെതിരെയുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ് പ്രകടനമാണ് കാഴ്ച്ചവച്ചത്. മത്സരത്തില്‍ എക്കാലത്തേയും മികച്ച ക്യാച്ചുകളില്‍ ഒന്നാണ് അംപയറുടെ തീരുമാനത്തിലൂടെ മാറ്റിയെഴുതപ്പെട്ടത്.

19ാം ഓവര്‍ എറിഞ്ഞ ഷാമിയുടെ രണ്ടാം പന്തിലാണ് ജഡേജയുടെ ലോകോത്തര ഫീല്‍ഡിങ്ങ് കണ്ടത്. കരീം ജനത് ഉയര്‍ത്തി അടിച്ച പന്ത് അഞ്ചു സെക്കന്‍ഡോളം വായുവില്‍ 30 മീറ്റര്‍ ഉയര്‍ന്നു പൊങ്ങി. പന്ത് പിടിക്കാന്‍ ഡൈവ് ചെയ്താണ് ജഡേജ കൈപിടിയില്‍ ഒതുക്കിയത്.

കാഴ്ച്ചയില്‍ ഔട്ട് ആണെന്ന് തോന്നിയെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയറിനു വിട്ടു. സോഫ്റ്റ് സിഗിനല്‍ ഔട്ട് എന്നാണ് അറിയിച്ചത്. എന്നാല്‍ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു.

മത്സരത്തില്‍ മികച്ച ബൗളിംഗും രവീന്ദ്ര ജഡേജ കാഴ്ച്ചവച്ചു. 3 ഓവറില്‍ 19 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ജഡ്ഡു നേടിയത്.

Previous articleഫിനിഷര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ :ക്രെഡിറ്റ്‌ ധോണിക്ക്.
Next articleകോഹ്ലിയെ ഏറെ സന്തോഷിപ്പിച്ചത് ഈ കാര്യം. ക്യാപ്റ്റന്‍ പറയുന്നു.