ഫിനിഷര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ :ക്രെഡിറ്റ്‌ ധോണിക്ക്.

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ കാത്തിരുന്ന പ്രകടനം ഒടുവിൽ ഇത്താ എത്തിയിരിക്കുകയാണ്.എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും വളരെ അധികം നിരാശരാക്കി ഇത്തവണത്തെ ടി :20 ലോകകപ്പിൽ മോശം പ്രകടനങ്ങൾ മാത്രം ആവർത്തിച്ച വിരാട് കോഹ്ലിക്കും ടീമിനും അഫ്‌ഘാൻ എതിരായ നിർണായകമായ മത്സരത്തിലും ടോസ് നഷ്ടമായി എങ്കിലും ഇത്തവണ ബാറ്റ്‌സ്മന്മാർ എല്ലാം തന്നെ കളം നിറഞ്ഞുകളിക്കുന്നതാണ് നമുക്ക് കാണാൻ സാധിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ലോകേഷ് രാഹുൽ :രോഹിത് ശർമ്മ നൽകിയ സെഞ്ച്വറി കൂട്ടുകെട്ട് ബാറ്റിങ് പിന്നാലെ എത്തിയ ഹാർദിക് പാണ്ട്യ, റിഷാബ് പന്ത് എന്നിവർ മിന്നും വെടികെട്ട് ബാറ്റിങ് പ്രകടനവുമാണ് ഈ ലോകകപ്പിലെ ആദ്യത്തെ ഇരുന്നൂറ് ടോട്ടൽ നേടുവാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത്.

ആദ്യത്തെ ഓവർ മുതൽ അടിച്ച് കളിച്ച ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ എല്ലാ അഫ്‌ഘാൻ ബൗളർമാർക്കും വെല്ലുവിളികൾ കൂടി ഉയർത്തി. അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യൻ സ്‌ക്വാഡിൽ ഏറ്റവും അധികം വിമർശനം മോശം പ്രകടനത്തിന്റെ പേരിൽ കേൾക്കുന്ന സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യയുടെ ഗംഭീര തിരിച്ചുവരവിനും കൂടി ഇന്നത്തെ മത്സരം വേദിയായി. രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമായ ശേഷം മൂന്നാമത്തെ നമ്പറിൽ എത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനും ഒപ്പം നാലാമതായി എത്തിയ ഹാർദിക് വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്താണ് എല്ലാ തരം ആക്ഷേപങ്ങൾക്കും മറുപടി നൽകിയത്. വെറും 13 ബോളിൽ നിന്നും നാല് ഫോറും 2 സിക്സും പായിച്ച ഹാർദിക് പാണ്ട്യ 35 റൺസ് നേടി.

മത്സരത്തിൽ നേരിട്ട ആദ്യത്തെ ബോൾ തന്നെ അടിച്ച് കളിച്ച ഹാർദിക് പാണ്ട്യ തനിക്ക് സംഭവിച്ച പരിക്കിനെ പോലും അവഗണിച്ചാണ് ബാറ്റ് ചെയ്തത്. എല്ലാ തരം ഷോട്ടുകളും കളിച്ച ഹാർദിക് പാണ്ട്യ മുൻ നായകനും നിലവിലെ ഇന്ത്യൻ ടീം മെന്ററുമായി ധോണിയുടെ വിശ്വാസം കൂടി കാത്തുസൂക്ഷിച്ചു. നേരത്തെ ഐപിഎല്ലിന് ശേഷം ഹാർദിക്കിനെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ആലോചന സെലക്ഷൻ കമ്മിറ്റി നടത്തിയിരുന്നു. പക്ഷേ ധോണി താരത്തിനായി വാദിക്കുകയായിരുന്നു.