കോഹ്ലിയെ ഏറെ സന്തോഷിപ്പിച്ചത് ഈ കാര്യം. ക്യാപ്റ്റന്‍ പറയുന്നു.

PicsArt 11 03 11.50.24 scaled

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടെങ്കിലും അഫ്ഗാനിസ്ഥാനെ 66 റണ്‍സിനു തോല്‍പ്പിച്ചു സെമി സാധ്യതകള്‍ നിലനിര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 210 റൺസ്. അഫ്ഗാന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.

മത്സരത്തില്‍ ബാറ്റിംഗിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച്ചവച്ചത്. അതില്‍ തന്നെ കോഹ്ലിയുടെ കൈയ്യടികള്‍ ഏറെ ലഭിക്കുന്നത് സീനിയര്‍ ബൗളര്‍ അശ്വിനാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ലാ. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ അശ്വിനു ടീമില്‍ അവസരം ലഭിച്ചു. 2017 നു ശേഷം ഇതാദ്യമായി രാജ്യാന്തര ടി20 യില്‍ പന്തെറിഞ്ഞ അശ്വിന്‍ 2 വിക്കറ്റാണ് നേടിയത്.

മത്സരത്തില്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ അശ്വിനെ കോഹ്ലി ഏറെ പ്രശംസിച്ചു. ” അശ്വിന്‍റെ മടങ്ങി വരവ് വലിയ പോസീറ്റിവാണ്. ഈ തിരിച്ചു വരവിനു വേണ്ടി അദ്ദേഹം നന്നായി അധ്വാനിച്ചിരുന്നു. അവന്‍ ഒരു തന്ത്രശാലിയും ഒരു വിക്കറ്റ് ടേക്കിങ്ങ് ബൗളറുമാണ്. ഐപിഎല്ലിലും നന്നായി കളിക്കുന്നത് കണ്ടതാണ്. അശ്വിനിലൂടെ മധ്യഓവറുകളില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞു. ഇതാണ് എന്നെ ഇന്ന് ഏറ്റവും സന്തോഷിപ്പിക്കുന്നത് ” മത്സര ശേഷം വീരാട് കോഹ്ലി പറഞ്ഞു.

See also  "മുംബൈ ആരാധകർ ഒന്നോർക്കണം.. ഹാർദിക് പാണ്ഡ്യയും ഒരു മനുഷ്യനാണ്."- വിമർശനവുമായി രവി ശാസ്ത്രി..
Scroll to Top