എന്റെ ഫോമിന്റെ കാരണം ഇതാണ് :വമ്പൻ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇന്ന്‌ രവീന്ദ്ര ജഡേജ എന്ന താരം അഭിഭാജ്യ ഘടകം തന്നെയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ജഡേജ ഇന്ത്യൻ ടീമിന് മൂന്ന് ഫോർമാറ്റിലും വിശ്വസിക്കാൻ കഴിയുന്ന വിശ്വസ്ത ഓൾറൗണ്ടറാണ്. ടീം ഇന്ത്യക്കായി നിലവിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ജഡേജ തന്റെ ഫോമിന്റെ കാരണം വിശദമാക്കിയാണ് ക്രിക്കറ്റ്‌ ലോകത്തിപ്പോൾ വളരെ അധികം ചർച്ചാവിഷയമായി മാറുന്നത്. ഇംഗ്ലണ്ട് ടീമിനെതിരായ ആദ്യ ടെസ്റ്റിൽ അശ്വിന് പകരം ജഡേജയെയാണ് ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ കളിപ്പിച്ചത്. താരം ഒന്നാം ഇന്നിംഗ്സിൽ അടിച്ചെടുത്ത 56 റൺസ് ടെസ്റ്റിൽ ആധിപത്യം നേടുവാൻ ഇന്ത്യൻ ടീമിന് ഏറെ സഹായമായി. ഒന്നാം ഇന്നിങ്സിൽ 95 റൺസിന്റെ ലീഡ് ഇന്ത്യൻ ടീം കരസ്ഥമാക്കിയപ്പോൾ 86 പന്തിൽ നിന്നും 56 റൺസ് അടിച്ചെടുത്ത ജഡേജ ഏറെ പ്രശംസ നേടി.

എന്നാൽ ഇന്ത്യൻ ടീമിനായി ഇന്ന്‌ വളരെ അധികം സ്ഥിരതയോടെ കളിക്കുവാൻ തനിക്ക് കഴിയുന്നത് സ്വന്തം കഴിവിൽ വിശ്വസിക്കുന്നതിനാലാണ് എന്നും തുറന്ന് പറഞ്ഞ ജഡേജ സ്വന്തം കഴിവിൽ ഞാൻ വളരെ അധികം വിശ്വസിക്കുകയും ഒപ്പം ഓരോ മത്സരത്തിന് ശേഷവും അടുത്ത മത്സരത്തിൽ മെച്ചപ്പെടുത്തുവാനായി ഏറെ പരിശ്രമങ്ങൾ ചെയ്യാറുണ്ട് എന്നും വിശദമാക്കി.മത്സരത്തിന് മുൻപായി പരീക്ഷണങ്ങൾക്ക് താനൊരിക്കലും ശ്രമിക്കാറില്ല എന്നും വ്യക്തമാക്കിയ ജഡേജ ഓരോ മത്സരത്തിലും മുഴുവൻ കഴിവും നൽകുവാനാണ് ശ്രദ്ധിക്കുക എന്ന് വിശദമാക്കി

അതേസമയം ഇംഗ്ലണ്ടിന് എതിരായ ഈ ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് മാത്രം എല്ലാ താരങ്ങൾക്കും പൊതുവായി ഈ പര്യടനത്തിലുള്ള ആഗ്രഹമാണെന്നും പറഞ്ഞ ജഡേജ മുൻപും അതുപോലെ ഇന്നും താൻ സമീപനത്തിൽ യാതൊരു വിധത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ല എന്ന് വ്യക്തമാക്കി. “കഴിഞ്ഞ തവണ ഞങ്ങൾക്ക് ഇംഗ്ലണ്ട് പര്യടനത്തിൽ അൽപ്പം നിർഭാഗ്യവും നേരിടേണ്ടിവന്നത് തിരിച്ചടിയായി. എന്നാൽ ഇത്തവണ ഈ പരമ്പര ജയിക്കാൻ ഞങ്ങൾക്ക് എല്ലാം ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ് രണ്ട് മാസമായി ഞങ്ങൾ ഇവിടെ ഉണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കുവാനും ഇത് ഞങ്ങൾക്ക്‌ സഹായകമായിട്ടുണ്ട് ” രവീന്ദ്ര ജഡേജ ആത്മവിശ്വാസം പ്രകടിപ്പിച്ചു