കഴിഞ്ഞ ഐ.പി. എൽ സീസൺ എല്ലാ ചെന്നൈ ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.അത്രക്കും ദയനീയ പ്രകടനം ആയിരുന്നു ചെന്നൈ കഴിഞ്ഞ സീസണിൽ കാഴ്ച്ചവെച്ചത്.ഒമ്പതാം സ്ഥാനത്ത് ആയിരുന്നു ചെന്നൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.അത് മാത്രമല്ല പല പ്രശ്നങ്ങളും വിവാദങ്ങളും കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു.അതിൽ ഒന്ന് രവീന്ദ്ര ജഡേജയുടെ നായകസ്ഥാനവും പിന്നീട് നായകസ്ഥാനത്ത് നിന്നും ഒഴിവാക്കിയതും എല്ലാം വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആണ് വഴിവച്ചത്.ഐ.പി.എൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ധോണി തൻ്റെ പകരക്കാരനായി നായകനാക്കാൻ തീരുമാനിച്ചത് രവീന്ദ്ര ജഡേജയെ ആയിരുന്നു.
എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല നടന്നത്.ധോണിയെ പോലെ ഇതിഹാസ നായകൻ നയിച്ച ടീമിനെ നയിക്കുന്നതിൽ ജഡേജ പരാജയപ്പെട്ടു.താരത്തിൻ്റെ പല തീരുമാനങ്ങളും പാളിപോയി. നായക സ്ഥാനം താരത്തിൻ്റെ പ്രകടനത്തിനെയും ബാധിച്ചു.ജഡേജ നായകനായിരിക്കുമ്പോഴും പല തീരുമാനങ്ങളും കളിക്കളത്തിൽ ധോണി എടുക്കുന്ന അവസ്ഥയായിരുന്നു.ഇതോടെ ജഡേജ ഡമ്മി നായകൻ ആണെന്ന് പലരും പറഞ്ഞു തുടങ്ങി. ആ സമയത്താണ് പരിക്കിൻ്റെ പിടിയിലായി താരം ടീം വിട്ടത്. ഈ സീസണിൽ താരം ചെന്നൈ ടീമിൽ ഉണ്ടാകില്ല എന്നും താരം ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് താരം ഇത്തവണയും ചെന്നൈയിൽ തുടർന്നു. ഇപ്പോൾ ഇതാ പുറത്തുവന്നിരിക്കുന്നത് അവസാന സീസണിൽ ചെന്നൈയിൽ എന്താണ് സംഭവിച്ചിരുന്നത് എന്ന റിപ്പോർട്ട് ആണ്. റിപ്പോർട്ടിൽ പറയുന്നത് ചെന്നൈ നായക സ്ഥാനം ജഡേജക്ക് ലഭിച്ചപ്പോൾ താരം അതിൽ അതൃപ്ത്തനായിരുന്നെന്നും ധോണിയുടെ ചില പരാമർശങ്ങൾ ജഡേജയെ വേദനിപ്പിച്ചതായും അതുകൊണ്ടാണ് താരത്തിനെ ടീം വിടാൻ പ്രേരിപ്പിതെന്നുമാണ്. എന്നാൽ ചെന്നൈ ടീം മാനേജ്മെൻ്റ് താരവുമായി സംസാരിച്ച് ഈ സീസണിന് മുൻപായി ധാരണയിൽ എത്തുകയായിരുന്നു.
ജഡേജക്ക് കീഴിൽ തുടർതോൽവികൾ ഏറ്റുവാങ്ങിയതോടെയാണ് നായകസ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. അന്ന് ധോണി പറഞ്ഞത് ക്യാപ്റ്റൻസി മികവ് സ്പൂണിൽ കോരി വായിൽ നൽകാൻ സാധിക്കുന്ന കാര്യമല്ല എന്നായിരുന്നു. ഈ പരാമർശം ജഡേജയുടെ നായകമികവിനെ തരംതാഴ്ത്തി കെട്ടുന്ന തരത്തിലുള്ളതായിരുന്നു. ക്രിക്കറ്റ് ബസ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം അതിൽ ജഡേജക് കടുത്ത അതൃപ്ത്തി ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. ഈ സീസണിൽ വേറെ ടീമിലേക്ക് ചേക്കേറാൻ ഒരുങ്ങിയ താരം തീരുമാനം മാറ്റിയത് ചെന്നൈ സി. ഈ.ഓ കാശി വിശ്വനാഥനും ധോണിയുമായുള്ള ചർച്ചക്ക് ശേഷമാണ്.