“ഞാനാണ് സെലക്ടറെങ്കിലും ഗില്ലിനെ ടീമിൽ ഉൾപെടുത്തിയേനെ. ശിഖർ ധവാൻ പറയുന്നു!!

shubman gill

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇന്ത്യൻ ടീമിനായി ഏകദിനങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടുള്ള കളിക്കാരനാണ് ഓപ്പണർ ശിഖർ ധവാൻ. തന്റെ അരങ്ങേറ്റ സമയം മുതൽ ഇന്ത്യയ്ക്കായി പല വമ്പൻ ടീമുകൾക്കെതിരെയും ശിഖർ ധവാൻ അഴിഞ്ഞാടിയിട്ടുണ്ട്. എന്നാൽ സമീപ സമയത്ത് അത്ര മികച്ച ഫോമിലായിരുന്നില്ല ശിഖർ ധവാൻ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തിരുന്നത്. അതിനാൽതന്നെ ശിഖർ ധവാനെ ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് 2023ൽ ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. പകരക്കാരനായി ഇന്ത്യ യുവതാരം ശുഭമാൻ ഗില്ലിനെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. താനായിരുന്നു ഇന്ത്യൻ ടീമിന്റെ സെലക്ടറെങ്കിലും ഗില്ലിനെ തന്നെയാവും ടീമിൽ ഉൾപ്പെടുത്തുക എന്നാണ് ധവാൻ ഇപ്പോൾ പറയുന്നത്.

നിലവിലെ ഗില്ലിന്റെ ഫോമും മികച്ച പ്രകടനങ്ങളും അടിസ്ഥാനമാക്കിയാണ് ധവാൻ സംസാരിച്ചത്. ഗില്ലിനെ ഇന്ത്യ തങ്ങളുടെ ഏകദേശ ടീമിൽ ഉൾപ്പെടുത്തിയത് നീതീകരിക്കാനാവുന്ന ഒന്നു തന്നെയാണ് എന്ന് ധവാൻ സമ്മതിക്കുന്നു. “നിലവിൽ ഏകദിനങ്ങളിലും ട്വന്റി20കളിലും ടെസ്റ്റ് മത്സരങ്ങളിലും ശുഭ്മാൻ ഗിൽ വളരെ നന്നായി തന്നെ കളിക്കുന്നുണ്ട്. ടെസ്റ്റിലും ട്വന്റി ട്വന്റിയിലും ഗില്ലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. അയാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങളിൽ പങ്കാളിയാവുന്നുമുണ്ട്. ഞാനായിരുന്നു ഇന്ത്യയുടെ സെലക്ടറെങ്കിലും ഉറപ്പായും ഗില്ലിന് തന്നെ ടീമിൽ സ്ഥാനം നൽകിയേനെ.”- ധവാൻ പറയുന്നു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Shubman Gill

ഇതോടൊപ്പം 2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിപ്പെടാനുള്ള വിവിധ പരിശീലനത്തിലാണ് താനെന്നും ശിഖർ ധവാൻ പറയുകയുണ്ടായി. അതിനായി കഠിനമായി പ്രയത്നിക്കുകയാണെങ്കിൽ അവസരം തനിക്ക് വന്നുചേരും എന്നാണ് ശിഖർ ധവാൻ വിശ്വസിക്കുന്നത്. അങ്ങനെ ഇന്ത്യക്കായി കളിക്കാൻ അവസരം വന്നുചേർന്നില്ലെങ്കിലും താൻ ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ല എന്ന് ധവാൻ പറയുകയുണ്ടായി.

നിലവിൽ ഇന്ത്യൻ ടീമിൽ ഓപ്പണിങ് പൊസിഷനിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ശുഭമാൻ ഗിൽ കാഴ്ചവച്ചിട്ടുള്ളത്. 2023ൽ ഇന്ത്യക്കായി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടാനും ഗില്ലിന് സാധിച്ചിരുന്നു. മാത്രമല്ല കൃത്യമായ രീതിയിൽ ആദ്യ ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ട് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും, ഇന്ത്യക്ക് നല്ലൊരു പ്ലാറ്റ്ഫോം സൃഷ്ടിക്കാനും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഗിൽ ശ്രമിച്ചിട്ടുണ്ട്. അതിനാൽതന്നെ 2023 ലെ ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഓപ്പണറായി ഗില്‍ എത്താൻ സാധ്യതകൾ ഏറെയാണ്.

Scroll to Top