അവന്റെ മികവ് ആരും മനസ്സിലാക്കുന്നില്ല :അശ്വിനെ വീണ്ടും ഒഴിവാക്കിയതിൽ ഉത്തരവുമായി സെവാഗ്

IMG 20210806 WA0574

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ് വളരെ ആവേശത്തോടെ ലോർഡ്‌സിൽ ആരംഭിച്ചപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം ഉത്തരം നൽകി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അശ്വിൻ ഇടം നേടിയില്ല. ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായ പ്ലെയിങ് ഇലവനുമായി ഇംഗ്ലണ്ട് കളിക്കാനായി എത്തിയപ്പോൾ പരിക്കിന്റെ പിടിയിലായ താക്കൂറിന് പകരം ഇഷാന്ത് ശർമയെ ടീം ഇന്ത്യ പരിഗണിച്ചെങ്കിലും അശ്വിന് വീണ്ടും അവസരം ലഭിച്ചില്ല. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി അടിച്ചെടുത്ത രവീന്ദ്ര ജഡേജക്കൊപ്പം ടീം മാനേജ്മെന്റ് രണ്ടാം ടെസ്റ്റിലും കളിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിലെ പ്രകടനത്തിന് ജഡേജയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം സെവാഗ് രംഗത്ത് എത്തിയതാണ് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറുന്നത്. സ്റ്റാർ ഓൾറൗണ്ടർ ജഡേജയെ പോലൊരു താരം ഇന്ത്യൻ ടെസ്റ്റ് ടീമിലെ ആവശ്യമായ ഒരു ഘടകമാണെന്നും സെവാഗ് തുറന്ന് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ ജഡേജ നേടിയ ഫിഫ്റ്റി ഇന്ത്യൻ ടീമിന് ലീഡ് നേടുവാൻ വളരെ അധികം സഹായിച്ചതായി പറഞ്ഞ വീരു ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് കൊണ്ടും ഒപ്പം പന്ത് കൊണ്ടും ടീമിനായി ഏറെ മികച്ച ഒരു റോൾ നിർവഹിക്കാൻ ജഡേജക്ക്‌ കഴിയുന്നുണ്ട് എന്നും സെവാഗ് പറഞ്ഞു. ഒരുപോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുവാൻ സാധിക്കുന്ന ജഡേജയും അവന്റെ യഥാർത്ഥ കരുത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും അഭിപ്രായപ്പെട്ട സെവാഗ് 2012ലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ജഡേജയുടെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ചും വാചാലനായി

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“ബാറ്റിങ്ങിലും ബൗളിങ്ങിലും മനോഹര പ്രകടനങ്ങളുമായി തിളങ്ങാൻ ജഡേജക്ക്‌ സാധിക്കുമെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യക്കായി ബൗളിങ്ങിൽ 20,30 ഓവർ എറിയുവാൻ അനായാസം കഴിയുന്ന ജഡേജ നിർണായക സമയങ്ങളിൽ പ്രധാന വിക്കറ്റുകൾ വീഴ്ത്താനുമുള്ള കഴിവ് കാണിക്കാറുണ്ട്. കൂടാതെ ഏഴാം നമ്പറിലോ അല്ലേൽ എട്ടാം നമ്പറിലോ എല്ലാം ജഡേജ അടിച്ചെടുക്കുന്ന റൺസ് പ്രധാനമാണ്. പ്രത്യേകിച്ചും വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ജഡേജ നിർണായകമായ അനേകം റൺസ് നേടിയിട്ടുണ്ട്.

Scroll to Top