വമ്പൻ നേട്ടവുമായി വീണ്ടും ജഡേജ, ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ ക്രിക്കറ്റർ!!

ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 5000 റൺസും 500 വിക്കറ്റുകളും സ്വന്തമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററായി രവീന്ദ്ര ജഡേജ. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് സ്വന്തമാക്കിയാണ് ജഡേജ ഈ ചരിത്രനേട്ടം കുറിച്ചത്. ഇന്ത്യയുടെ മുൻനായകൻ കപിൽദേവിന് ശേഷം ഇത് ആദ്യമായിയാണ് ഒരു ഇന്ത്യക്കാരൻ ഈ നേട്ടം സ്വന്തമാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ക്രിക്കറ്ററാണ് രവീന്ദ്ര ജഡേജ.

0b07d5d0 c239 4cf4 ba7b 26ec40c3b4fb

തന്റെ അന്താരാഷ്ട്ര കരിയറിൽ 63 ടെസ്റ്റ് മത്സരങ്ങളും 171 ഏകദിനങ്ങളും 64 ട്വന്റി20കളുമാണ് ജഡേജ ഇതുവരെ കളിച്ചിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ 260 വിക്കറ്റുകളും, ഏകദിനങ്ങളിൽ 189 വിക്കറ്റുകളും, ട്വന്റി20കളിൽ 51 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം. എന്തായാലും അഭിമാനകരമായ നേട്ടം തന്നെയാണ് ജഡേജ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലായിരുന്നു ജഡേജ ട്രാവസ് ഹെഡിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ജഡേജയുടെ സ്ട്രൈറ്റ് ബോളിന്റെ ദിശ നിർണയിക്കാൻ ഹെഡിന് സാധിക്കാതെ വരികയായിരുന്നു.

കൃത്യമായി ഹെഡിന്റെ പാഡിൽ കൊണ്ട പന്ത് അമ്പയർ നോട്ടൗട്ട് വിളിച്ചു. എന്നാൽ അത് റിവ്യൂ നൽകാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. റിവ്യൂവിൽ പന്ത് ഹെഡിന്റെ മിഡിൽ സ്റ്റമ്പ് തകർക്കുമെന്ന് ഉറപ്പായി. അങ്ങനെ കേവലം 9 റൺസിന് ഹെഡിന് കൂടാരം കയറേണ്ടി വന്നു. എന്നാൽ ശേഷം കൃത്യമായി പ്രതിരോധം തീർക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് കേവലം 109 റൺസിൽ അവസാനിച്ചിരുന്നു.

മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ ജഡേജ ഹെഡിനെ വീഴ്ത്തിയെങ്കിലും, വമ്പൻ പ്രതിരോധം തന്നെ പിന്നീട് ഓസ്ട്രേലിയ പുറത്തെടുത്തു. ആദ്യദിവസം ചായക്ക് പിരിയുമ്പോൾ 71ന് 1 എന്ന ശക്തമായി നിലയിലാണ് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ മികച്ച ഒരു ലീഡ് സ്വന്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.

Previous articleസിക്സർ റെക്കോർഡ് ഭേദിച്ച് ഉമേഷ്‌ യാദവ്, തൂക്കിയടിച്ചത് യുവരാജിനെയും ശാസ്ത്രിയെയും!
Next articleആദ്യദിനം ഓസീസിനു സ്വന്തം. ഇന്ത്യക്ക് സ്വപ്നം കാണാത്ത തിരിച്ചടി