ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഇന്ത്യ മറികടന്നത്. ലക്നൗലെ സ്പിന്‍ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടു. മത്സരത്തില്‍ ഒരു സിക്സ് പോലും പിറന്നില്ല.
മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്ന് മത്സര ശേഷം ഹര്‍ദ്ദിക്ക് പറഞ്ഞു. മത്സരം തീര്‍ക്കാന്‍ വൈകി പോയി എന്നും ഹര്‍ദ്ദിക്ക് സമ്മതിച്ചു. പരിഭ്രാന്തിക്കൂടാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത്, അടിസ്ഥാന കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ഈ വിജയം എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
മത്സരത്തിലെ പിച്ചിനെപറ്റി ഹര്‍ദ്ദിക്ക് പാണ്ട്യ വിമര്‍ശനം ഉന്നയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലെ പിച്ചുകള്‍ ടി20 ക്ക് പറ്റിയതല്ലാ എന്നാണ് ഹര്‍ദ്ദിക്ക് പാണ്ട്യ അഭിപ്രായപ്പെട്ടത്.
” സത്യം പറഞ്ഞാല്‍ ഈ പിച്ച് ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങള്‍ ഇതുവരെ കളിച്ച രണ്ട് കളികളും പിച്ച് മോശമായിരുന്നു. ബുദ്ധിമുട്ടുള്ള വിക്കറ്റുകള്‍ ആണ് എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ അതിനായി തയ്യാറാണ്, എന്നാല്‍ ഈ രണ്ട് വിക്കറ്റുകളും ടി20ക്ക് ആയി ഉണ്ടാക്കിയതല്ല. ഹാര്‍ദ്ദിക് പറയുന്മു. ക്യൂറേറ്റര്‍മാര്‍ ഞങ്ങള്‍ കളിക്കാന്‍ പോകുന്ന ഗ്രൗണ്ടുകളോ പിച്ചുകള്‍ നേരത്തെ ഒരുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ” ഹര്‍ദ്ദിക്ക് കൂട്ടിചേര്‍ത്തു.