ലങ്കൻ പരമ്പര അവനാണ് പ്രധാനം :മുന്നറിയിപ്പുമായി ലക്ഷ്മൺ

T20 World Cup

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിനായി വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. സീനിയർ താരങ്ങൾ ഇല്ലാതെ യുവ താരങ്ങൾക്കും ഒപ്പം ചില പുതുമുഖ താരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ഇന്ത്യൻ സ്‌ക്വാഡിനെ നയിക്കുന്നത് സ്റ്റാർ ഓപ്പണർ ശിഖർ ധവാനാണ്.ഉപനായകനായി പേസർ ഭുവനേശ്വർ കുമാർ എത്തുമ്പോൾ ടീം ഇന്ത്യയെ ലങ്കയിൽ പരിശീലിപ്പിക്കുക മുൻ ഇന്ത്യൻ നായകനും ഇപ്പോൾ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡാണ്. ലങ്കയിൽ എത്തിയ ഇന്ത്യൻ സംഘം ക്വാറന്റൈൻ വൈകാതെ പൂർത്തിയാക്കി പരിശീലനം ആരംഭിക്കും. മൂന്ന് മത്സരങ്ങൾ വീതമുള്ള ഏകദിന പരമ്പരയും ഒപ്പം ടി :20 പരമ്പരയും ഈ ലങ്കൻ പര്യടനത്തിലുണ്ട്

അതേസമയം പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ ശിഖർ ധവാന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ്‌. ലക്ഷ്മൺ. തന്റെ കരിയറിൽ ആദ്യമായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി റോളിൽ എത്തുന്ന ധവാൻ ബാറ്റിങ്ങിൽ ഏറെ ശോഭിക്കേണ്ട ഒരു പര്യടനമാണ് വരുന്നത് എന്നും ലക്ഷ്മൺ അഭിപ്രായപെടുന്നു.”രാഹുൽ, പൃഥ്വി ഷാ, പടിക്കൽ അടക്കം അനവധി മികച്ച താരങ്ങൾ ഇന്ന് ഇന്ത്യൻ ടീമിനായി ഓപ്പൺ ചെയ്യുക എന്നൊരു സ്വപ്നം കാണുന്നുണ്ട് രോഹിത്തിനൊപ്പം ഓപ്പണിങ് ചെയ്യാൻ അനേകം താരങ്ങൾ ഏറെ തയ്യാറായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ശിഖർ ധവാനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര പ്രധാനമാണ് “ലക്ഷ്മൺ തന്റെ അഭിപ്രായം വിശദമാക്കി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ധവാൻ മികച്ച ഒരു താരമാണ്. പല പ്രമുഖ ഐസിസി ടൂർണമെന്റിലും നാം അവന്റെ അസാധ്യ പ്രകടനം കണ്ടിട്ടുണ്ട്. അവസരങ്ങൾ എല്ലാം മികവോടെ ഉപയോഗിക്കുന്ന ഒരു താരമാണ് ധവാൻ. വരുന്ന ടി :ട്വന്റി ലോകകപ്പ് മുൻപിൽ നിൽക്കേ ശിഖർ ധവാനെ സംബന്ധിച്ചിടത്തോളം ഈ ഒരു പരമ്പര ചിലത് തെളിയിക്കുവാനുമുള്ള അവസരമാണ്.രോഹിത് ശർമ :രാഹുൽ ജോഡിയെയാണ് ഇന്ത്യൻ ടീം കഴിഞ്ഞ ടി :20 മത്സരങ്ങളിൽ പരീക്ഷിച്ചത്. നായകൻ വിരാട് കോഹ്ലിയും ഓപ്പണിങ്ങിൽ തന്റെ താല്പര്യത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ധവാൻ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഈ പരമ്പര വിനിയോഗിക്കണം “ലക്ഷ്മൺ മുന്നറിയിപ്പ് വ്യക്തമാക്കി

Scroll to Top