ഐപിൽ പതിനാലാം സീസണിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ഒരു ടീമാണ് ഹൈദരാബാദ് ടീം. ഐപിൽ സീസണിൽ എല്ലാ കാലവും വളരെ മികച്ച പ്രകടനങ്ങൾ മാത്രം കാഴ്ചവെക്കാറുള്ള ഹൈദരാബാദ് ടീമിന് സീസണിൽ എട്ടാം സ്ഥാനത്തേക്ക് മാത്രമാണ് എത്താൻ സാധിച്ചത്. കൂടാതെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് അടക്കം ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന ഹൈദരാബാദ് ടീമിന് എല്ലാ അർഥത്തിലും പിഴക്കുന്നത് നമുക്ക് കാണുവാൻ സാധിച്ചു. ടീമിനെ നാല് സീസണിൽ നയിക്കുകയും കൂടാതെ 2016ലെ ഐപിൽ കിരീടനേട്ടത്തിലേക്ക് നയിക്കുകയും ചെയ്ത നായകനായ ഡേവിഡ് വാർണറെ ക്യാപ്റ്റൻസി റോളിൽ നിന്നും മാറ്റിയത് ചർച്ചയായി മാറിയിരുന്നു. പ്ലെയിങ് ഇലവനിൽ നിന്നും പോലും അവസരം നഷ്ടമായ ഓസ്ട്രേലിയൻ താരത്തെ വരുന്ന സീസണുകളിൽ പോലും ഹൈദരാബാദ് സഹകരിപ്പിക്കാൻ സാധ്യതകൾ കുറവാണ്. ഇത്തവണ ടി :20 ക്രിക്കറ്റ് ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് അവാർഡ് കരസ്ഥമാക്കിയ വാർണർ വരുന്ന മെഗാ താരലേലത്തിൽ പങ്കെടുക്കാനുള്ള സാധ്യത സജീവമാണ്.
എന്നാൽ ഇക്കഴിഞ്ഞ സീസണിൽ താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നടന്നിരുന്നുവെന്ന് പറഞ്ഞ വാർണർ തന്റെ ചില അനുഭവങ്ങളും ഒപ്പം ചില വിഷമങ്ങളും തുറന്ന് പറയുകയാണ്. ക്യാപ്റ്റൻസി റോളിൽ നിന്നുകൊണ്ട് താൻ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ വാർണർ തന്റെ അറിവ് പോലും ഇല്ലാതെയാണ് ക്യാപ്റ്റൻസി സ്ഥാനം മാറ്റിയതെന്നും വിശദമാക്കി. “ഒരിക്കലും എന്റെ അറിവിൽ അല്ല നായകന്റെ റോൾ മാറ്റിയത്.ഹൈദരാബാദ് ടീമിൽ നിന്ന് എന്നെ പുറത്താക്കിയത് വളരെ അധികം വിഷമിപ്പിച്ചു. ഒരിക്കലും എന്റെ തെറ്റുകൾ കാരണമല്ല പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായത്. അതാണ് ഏറ്റവും അധികം വേദനിപ്പിച്ച സംഭവം “ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ അഭിപ്രായം പറഞ്ഞു.
“വർഷങ്ങൾ നിങ്ങൾ സ്നേഹിച്ച ടീമിലെ സ്ഥാനം ഒരുനിമിഷം നഷ്ടമാകുമ്പോൾ അത് വിഷമിപ്പിക്കും.എങ്കിലും ഇന്ത്യൻ ആരാധകരിൽ നിന്നും ലഭിക്കുന്ന ഈ സപ്പോർട്ട് അത് വളരെ സന്തോഷമാണ്. കൂടാതെ ഹൈദരാബാദ് ടീമിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് സന്തോഷ നിമിഷങ്ങളാണ്. ആരാധകരും ഒപ്പം ഹൈദരാബാദിലെ അന്തരീക്ഷവും ഞാനൊരിക്കലും മറക്കില്ല “വാർണർ വാചാലനായി. ഒരു വിശദീകരണവും ചോദിക്കാതെയാണ് വാർണറെ ടീം പുറത്താക്കിയതെന്നും മുൻപും ചില ആരോപണങ്ങൾ ഉയർന്നിരുന്നു