ഐപിൽ ടീമുകൾ അവനെ ലക്ഷ്യമാക്കി എത്തും :പ്രവചിച്ച് സുനിൽ ഗവാസ്ക്കർ

PicsArt 11 15 07.00.52 scaled

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം തന്നെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം ഓസ്ട്രേലിയ ആദ്യമായി സ്വന്തമാക്കിയത്. പതിവ് പോലെ ഒരിക്കൽ കൂടി ഐസിസി ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക്‌ മുൻപിൽ വീണ കിവീസിന് എട്ട് വിക്കറ്റ് തോൽവിയാണ് വിധിച്ചത്. അത്യന്തം ആവേശം നിറഞ്ഞ ഫൈനലിൽ എല്ലാ അർഥത്തിലും കിവീസിനെ വീഴ്ത്തിയാണ് ഓസ്ട്രേലിയ ജയം പിടിച്ചെടുത്തത്. ഒപ്പം ഫൈനലിലെ അസാധ്യമായ ബാറ്റിങ് പ്രകടനവുമായി ഓപ്പണർ ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നിവർ ഏറെ കയ്യടികൾ നേടുകയാണ്. ഇരുവരും അർദ്ധ സെഞ്ച്വറികൾ വീതം ഫൈനൽ പോരാട്ടത്തിൽ അടിച്ചെടുത്തു. ഫിഫ്റ്റിക്ക്‌ ഒപ്പം ഈ ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും നേടിയ വാർണറുടെ ഐപിഎല്ലിലെ ഭാവിയെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ കൂടി നടക്കുന്നത്.

ഇത്തവണത്തെ ഐപിഎല്ലിൽ മോശം ബാറ്റിങ് ഫോം നേരിട്ട വാർണർക്ക് ടി :20 ലോകകപ്പ് സ്‌ക്വാഡിലെ സ്ഥാനം പോലും നഷ്ടമാകുമോയെന്നുള്ള ആശങ്കകൾ പോലും സജീവമായിരുന്നു. എന്നാൽ തന്റെ പ്രകടന മികവ് ആവർത്തിച്ച താരം ടൂർണമെന്റിലെ ഏഴ് കളികളിൽ നിന്നായി 289 റൺസ് അടിച്ചെടുത്തു. വരുന്ന മെഗാ ഐപിൽ താരലേലത്തിൽ പങ്കെടുക്കും എന്ന് മുൻപ് തന്നെ അറിയിച്ച വാർണർ ഏറ്റവും ഡിമാൻഡുള്ള താരമായി മാറുമെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഈ ലോകകപ്പിലെ താരത്തിന്റെ പ്രകടനം ആ സൂചന ശക്തമാക്കുന്നുണ്ട് എന്നും മുൻ താരം പ്രവചിച്ചു. അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ മോശം ഫോമിനെ തുടർന്ന് ഹൈദരാബാദ് ടീമിലെ സ്ഥാനം നഷ്ടമായ താരത്തിനെ പിന്നീട് ഹൈദരാബാദ് ടീം പൂർണ്ണമായി അവഗണിച്ചിരിന്നു. തന്റെ ടീം മത്സരങ്ങൾ കാണുവാൻ സ്റ്റേഡിയത്തിൽ എത്തിയ വാർണർ ദൃശ്യങ്ങളെല്ലാം ഏറെ വേദന സൃഷ്ടിച്ചിരുന്നു.

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

“എല്ലാ ടീമുകളും ആഗ്രഹിക്കുന്ന ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനാണ് വാർണർ. ഈ പ്രകടനത്തോടെ വരാനിരിക്കുന്നതായ ഐപിൽ ലേലത്തിൽ വാർണർക്ക് പിന്നാലെ ടീമുകളെ എത്തിക്കുമെന്നത് തീർച്ചയാണ്. കൂടാതെ ലേലത്തിലെ ഏറ്റവും ആവശ്യക്കാരുള്ള താരമായി അദ്ദേഹം മാറും “ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി. ഇത്തവണ ലോകകപ്പിലെ ടോപ് സ്കോറരമാരിൽ ബാബർ അസം പിന്നാലെ രണ്ടാമത് താരം എത്തി.

Scroll to Top