ചരിത്രം പിറന്നു. ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയില്‍ ആ റെക്കോഡ് തകര്‍ന്നു വീണു.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയുമായി യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍. രോഹിത് ശര്‍മ്മ പരിക്ക് കാരണം പുറത്തായതിനെ തുടര്‍ന്ന് ലഭിച്ച അവസരം ഇഷാന്‍ നന്നായി വിനിയോഗിച്ചു. 131 പന്തിൽ 24 ഫോറും 10 സിക്സുമായി 210 റൺസ് നേടിയാണ് താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ തകര്‍പ്പന്‍ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്ററാണ് ഇഷാൻ കിഷൻ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, മാർട്ടിൻ ഗുപ്റ്റിൽ, ഫഖാർ സമാൻ എന്നിവരാണ് ഇതിന് മുൻപ് ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

20221210 133735

വെറും 126 പന്തിൽ നിന്നുമാണ് ഇഷാൻ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന റെക്കോഡ് ഇന്ത്യൻ യുവതാരം സ്വന്തമാക്കി.

138 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലിനെയാണ് ഇഷാന്‍ മറികടന്നത്. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററും ആദ്യമായി ഡബിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ ലെഫ്റ്റ് ഹാന്‍ഡറും കൂടിയാണ് ഇഷാൻ കിഷൻ.