കാത്തിരുന്ന ഏകദിന സെഞ്ചുറി എത്തി. റിക്കി പോണ്ടിംഗിനെ മറികടന്നു. ഇനി മുന്നില്‍ സച്ചിന്‍ മാത്രം.

ezgif 2 15860b8b81

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ചുറിയുമായി വിരാട് കോഹ്ലി. ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിക്ക് പിന്നാലെയാണ് വിരാട് കോഹ്ലി തന്‍റെ കാത്തിരുന്ന ഏകദിന സെഞ്ചുറി സ്കോര്‍ ചെയ്തത്‌.

2019 ന് ശേഷം ആദ്യ ഏകദിന സെഞ്ചുറി നേടിയ വിരട് കോഹ്ലി അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കി. ഏകദിന ക്രിക്കറ്റിലെ 44 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 72ാമത്തെ സെഞ്ചുറിയുമാണ് മത്സരത്തിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കിയത്.

FjmwdWsacAAez4X

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ വിരാട് കോഹ്ലി രണ്ടാമത് എത്തി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാമത്.

688 ഇന്നിങ്സിൽ നിന്നും 71 സെഞ്ചുറി നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെയാണ് കോഹ്ലി പിന്നിലാക്കിയത്. വെറും 536 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലിയുടെ ഈ നേട്ടം

FjmfUCCaYAEZuDX

782 ഇന്നിങ്സിൽ നിന്നുമാണ് സച്ചിന്‍റെ 100 സെഞ്ചുറി നേട്ടം. ഏകദിന ക്രിക്കറ്റിൽ ഇനി സച്ചിനെ മറികടക്കാന്‍ 6 സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് വേണ്ടത്. ടെസ്റ്റില്‍ 27, ഏകദിനത്തില്‍ 44, ടി20 യില്‍ 1 എന്നിങ്ങനെയാണ് കോഹ്ലിയുടെ സെഞ്ചുറി നേട്ടം.

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.
Scroll to Top