ഇങ്ങനെയുണ്ടോ നീര്‍ഭാഗ്യം. ക്യാച്ച് നേടിയത് ബൂട്ടില്‍ ഇടിച്ച് പൊങ്ങിയ പന്ത്

Ishan kishan bizzare dismissal scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ആദ്യ വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 169 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ വച്ചത്. കെല്‍ രാഹുലിന്‍റെ സെഞ്ചുറിയാണ് ലക്നൗനെ മാന്യമായ സ്കോറിലെത്തിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

എട്ടാം ഓവറില്‍ ആദ്യ വിക്കറ്റായി ഇഷാന്‍ കിഷാന്‍ വീണപ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 49 റണ്‍സ് ഉണ്ടായിരുന്നു. രവി ബിഷ്ണോയുടെ ആദ്യ പന്തിലാണ് താരം പുറത്തായത്. പുറത്തായതാകട്ടെ വളരെ നീര്‍ഭാഗ്യകരമായ രീതിയിലും.

image 68

രവി ബിഷ്ണോയി എറിഞ്ഞ ഗൂഗ്ലിയില്‍ ഷോട്ട് അടിച്ച ഇഷാന്‍ കിഷന്‍റെ പന്ത് നേരെ കൊണ്ടത് ഡീക്കോക്കിന്‍റെ ബൂട്ടില്‍. പന്ത് ഉയര്‍ന്നുപൊങ്ങിയതും ഹോള്‍ഡര്‍ ക്യാച്ച് നേടി. പാതി അപ്പീല്‍ ചെയ്യും മുന്‍പേ ഡ്രസിങ്ങ് റൂം ലക്ഷ്യമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നടന്നു തുടങ്ങിയെങ്കിലും റിവ്യൂ ചെയ്തതിനു ശേഷമാണ് അംപയര്‍ ഔട്ട് വിധിച്ചത്.

20 പന്തില്‍ 8 റണ്‍സാണ് താരം നേടിയത്. സീസണില്‍ വളരെ മോശം ഫോമിലൂടെയാണ് ഇഷാന്‍ കടന്നു പോകുന്നത്. സീസണില്‍ 8 മത്സരങ്ങളില്‍ നിന്നായി 199 റണ്‍സാണ് താരത്തിന്‍റെ നേട്ടം

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.
Scroll to Top