ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ന്റെ സീസണിന്‍റെ മധ്യത്തില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട രവീന്ദ്ര ജഡേജ, ടീമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു, ജഡേജയും ഫ്രാഞ്ചൈസിയും തമ്മില്‍ ഭിന്നതകള്‍ ഉണ്ടെന്ന സൂചന ഇതോടെ ബലപ്പെട്ടു.
ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായാണ്, CSK ജഡേജയെ മഹേന്ദ്ര സിങ്ങ് ധോണിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തത്, ആദ്യം അദ്ദേഹത്തെ 16 കോടി രൂപയ്ക്ക് നിലനിർത്തിയപ്പോള്‍ ധോണിയെ 12 കോടി രൂപയ്ക്കാണ് ചെന്നൈ നിലനിര്‍ത്തിയത്, തുടർന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ നായകനാക്കി.
കളത്തിലെ തീരുമാനങ്ങൾക്കായി മുൻ ക്യാപ്റ്റനെ ആശ്രയിക്കാൻ ജഡേജ മടിച്ചില്ല. എന്നാൽ സിഎസ്‌കെയുടെ മോശം തുടക്കവും ജഡേജയുടെ വ്യക്തിഗത ഫോമും തീരുമാനം പുനർവിചിന്തനത്തിന് കാരണമായി, ഇതോടെ ഓൾറൗണ്ടർ ധോണിക്ക് ക്യാപ്റ്റൻസി തിരികെ നൽകി.
“രവീന്ദ്ര ജഡേജ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചു, കൂടാതെ CSK യെ നയിക്കാൻ എംഎസ് ധോണിയോട് അഭ്യർത്ഥിച്ചു. ” ഇതായിയിരുന്നു ചെന്നൈയുടെ പത്ര കുറിപ്പ്
ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയുടെ കളിയെ എങ്ങനെ ബാധിച്ചുവെന്ന് ധോണി പരസ്യമായി പറഞ്ഞിരുന്നു. “കഴിഞ്ഞ സീസണിൽ ജഡേജയ്ക്ക് അറിയാമായിരുന്നു ഈ വർഷം താൻ ക്യാപ്റ്റനാകുമെന്ന്. ആദ്യ രണ്ട് ഗെയിമുകൾക്കായി, ഞാൻ അവന്റെ ജോലിക്ക് മേൽനോട്ടം വഹിക്കുകയും അവനെ പിന്നീട് അനുവദിക്കുകയും ചെയ്തു. അതിനുശേഷം, അവൻ സ്വന്തം തീരുമാനങ്ങളും അവയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് ഞാൻ നിർബന്ധിച്ചു,നിങ്ങൾ ക്യാപ്റ്റനായിക്കഴിഞ്ഞാൽ, അതിനർത്ഥം ഒരുപാട് ആവശ്യങ്ങൾ വരുന്നു. എന്നാൽ ചുമതലകൾ വളർന്നപ്പോൾ അത് അദ്ദേഹത്തിന്റെ മനസ്സിനെ ബാധിച്ചു. ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ തയ്യാറെടുപ്പിനും പ്രകടനത്തിനും ഭാരമായെന്ന് ഞാൻ കരുതി ” ധോണി പറഞ്ഞിരുന്നു.
ടൂര്‍ണമെന്‍റില്‍ ധോണിയുടെ കീഴില്‍ അധിക മത്സരങ്ങളില്‍ കളിക്കാനും ജഡേജക്കായില്ലാ. താരം പരിക്കേറ്റ് പുറത്തായിരുന്നു. എന്തായൊലും താരത്തിന്‍റെ ഭാവി എന്താണ് എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ക്യാപ്റ്റന്‍സി പ്രകടനത്തെ ബാധിച്ചു എന്ന് പറയുമ്പോഴും, വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ജഡേജയെ ആയിരുന്നു.