അവൻ ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു :വാനോളം പുകഴ്ത്തി വസീം ജാഫർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിലവിലെ എല്ലാ പ്ലാനുകളും വരാനിരിക്കുന്ന ടി :20 ലോകകപ്പിനെ ചുറ്റിപറ്റി തന്നെയാണ്. വരുന്ന ടി :20 ലോകകപ്പിൽ കിരീടം നേടുവാൻ മികച്ച ഒരു സ്ക്വാഡ് തന്നെയാണ് ടീം ഇന്ത്യയുടെ ആഗ്രഹം. അതിനാൽ തന്നെ ഇനിയുള്ള ഓരോ മത്സരവും ഓരോ താരങ്ങൾക്കും നിർണായകമാണ്. ടി :20 ലോകകപ്പിൽ വിരാട് കോഹ്ലി അടക്കം സീനിയർ താരങ്ങൾ പോലും സ്ഥാനം ഉറപ്പിച്ചില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ഓരോ മാച്ചിലും താരങ്ങളുടെ പ്രകടനം ഇന്ത്യൻ ടീം മാനേജ്മെന്റ് വിശദമായി തന്നെ നോക്കുന്നുണ്ട്. എന്നാൽ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കേ ഒരാൾ ഇതിനകം തന്നെ തന്റെ ടീമിലെ സ്ഥാനം ഉറപ്പിച്ചുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ. അത് മാറ്റാരും അല്ല പേസർ ഭുവനേശ്വർ കുമാറാണ്.

നിലവിൽ മനോഹരമായി വളരെ സ്ഥിരതയോടെ പന്തെറിയുന്ന ഭുവിക്ക്‌ വേൾഡ് കപ്പ് ടീമിലേക്ക് എത്താൻ ഒരു പ്രശ്നവുമില്ല എന്നാണ് ജാഫർ അഭിപ്രായം. അതുകൊണ്ട് തന്നെ ഭുവി വരുന്ന ടി :20 വേൾഡ് കപ്പ് കളിക്കില്ല എന്ന് ആർക്കും പറയാൻ കഴിയില്ല എന്നും ജാഫർ വ്യക്തമാക്കി. ന്യൂ ബോളിൽ പവർപ്ലെയിൽ അടക്കം മികച്ച ഫോമിലാണ് സീനിയർ പേസർ.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏതൊരു ടീമും ന്യൂ ബോളിൽ സ്വിങ് ചെയ്യുന്ന ഒരു മികച്ച പേസറെ ആഗ്രഹിക്കും. ഭുവി അതിലാണ് മിടുക്കൻ. തന്റെ തിരിച്ചു വരവിൽ ഭുവി ആ റോൾ വളരെ അധികം മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. അവനെ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാതെയിരിക്കാൻ ഒരു ചാൻസും ഞാൻ കാണുന്നില്ല. തുടക്ക ഓവറിൽ അവൻ എതിരാളികളെ സമ്മർദ്ധത്തിലാക്കുന്നുണ്ട് “വസീം ജാഫർ അഭിപ്രായം വിശദമാക്കി.