എന്റെ ബോളിന്‍റെ പേസ് എന്നെ ഞെട്ടിച്ചു :ഹാപ്പിയായ നിമിഷവുമായി ഹാർദിക്ക് പാണ്ട്യ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 മത്സരം ഇന്ന് ആരംഭിക്കുമ്പോൾ ശക്തരായ ഇംഗ്ലണ്ടിനെതിരെ ടി :20 പരമ്പര ജയമാണ് ഇന്ത്യൻ സംഘം ആഗ്രഹിക്കുന്നത്. ഒന്നാം ടി :20യിൽ ഹാർദിക്ക് പാണ്ട്യയുടെ ആൾറൗണ്ട് മികവിൽ ഇന്ത്യൻ ടീം 50 റൺസ്‌ ജയം സ്വന്തമാക്കിയിരുന്നു. ഹാർദിക്ക് തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ താരം ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കേ ഇന്ത്യൻ ക്യാമ്പിൽ നൽകുന്ന സന്തോഷം വളരെ വലുതാണ്. കൂടാതെ താരത്തിന്‍റെ മികച്ച ഫോം ഇന്ത്യൻ ടീമിന് അനവധി ഓപ്ഷൻ നൽകുന്നുണ്ട്.

അവസാനത്തെ ടി :20 വേൾഡ് കപ്പിനു പിന്നാലെ മോശം ഫോമും മോശം ഫിറ്റ്നസ് കാരണം ഇന്ത്യൻ ജേഴ്സിയിൽ നിന്നും തന്നെ പുറത്തായ ഹാർദിക്ക് പാണ്ട്യ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിനായും കാഴ്ചവെക്കുന്നതാണ് കാണാൻ കഴിയുന്നത്. കൂടാതെ നാല് ഓവേറുകൾ അനായാസം എറിയുന്ന ഹാർദിക്ക് പൂർണ്ണ ഫിറ്റ്നസ് നേടിയതായി തെളിയിച്ചു കഴിഞ്ഞു.

ഒന്നാമത്തെ ടി :20ക്ക്‌ ശേഷം തന്റെ ഈ ഒരു പ്രകടനത്തിൽ സന്തോഷം വിശദമാക്കിയ താരം തന്നെ എല്ലാത്തിലും ഉപരി സന്തോഷിപ്പിച്ച മറ്റൊരു കാര്യം ബൗളിങ്ങിൽ സ്പീഡ് കണ്ടെത്താൻ കഴിഞ്ഞതാണെന്നും തുറന്ന് പറഞ്ഞു.കളിയിൽ 140 കിലോമീറ്റർ സ്പീഡിൽ അധികം ബോൾ എറിഞ്ഞ താരം നാല് വിക്കറ്റുകൾ വീഴ്ത്തി.

” ഒരു കളിക്കാരൻ എന്നുള്ള നിലയിൽ എന്റെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ എനിക്ക് ക്രെഡിറ്റ്‌ ലഭിക്കുന്നുണ്ട്. പക്ഷെ എല്ലാത്തിലും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നത് ട്രെയിനിങ് ടീമായ സോഹം ദേശായിയോടും കൂടാതെ ഹര്‍ഷയോടുമാണ്. അവർ ആണ് യഥാർത്ഥ ഹീറോകൾ. എന്റെ എല്ലാ പ്രകടനത്തിലും ഞാൻ ഏറ്റവും അധികം സന്തോഷിക്കുന്നത് സ്പീഡോമീറ്ററില്‍ 90.5 എം.പി.എച്ച് കണ്ടെത്താൻ കഴിഞ്ഞതിലാണ് ” ഹാർദിക്ക് പാണ്ട്യ തന്‍റെ സന്തോഷം പങ്കുവച്ചു