എല്ലാക്കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീം താര സമ്പന്നമാണ്. നിരവധി ലോകോത്തര താരങ്ങളാണ് എല്ലാ സീസണുകളിലും ഇന്ത്യൻ ടീമിന് ഉള്ളത്. ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിന് മുൻപായി നടന്ന രണ്ട് പരമ്പരകളിലും ഇന്ത്യ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. ശ്രീലങ്കക്കെതിരായ പരമ്പരയും ന്യൂസിലാൻഡിനെതിരായ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ഈ തകർപ്പൻ പ്രകടനം ഇത്തവണത്തെ ലോകകപ്പിന് ഒരുങ്ങുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. സൂപ്പർതാരങ്ങളെല്ലാം ഫോമിലേക്ക് വന്നതും ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിലെ ഏകദിന ലോകകപ്പിൽ ഏറ്റവും നിർണായകമാകുന്ന താരം ആരാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.”ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും നിർണായകമായ താരം ഹർദിക് പാണ്ഡ്യയാണ്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കഴിവുള്ള താരത്തെ ടീമിന് അത്യാവശ്യമാണ്. വളരെ പ്രയാസമുള്ള കാര്യമാണ് ഹർദിക്കിനെ പോലെയുള്ള ഒരു താരത്തെ കണ്ടെത്തുക എന്നത്. ഹർദിക്കിനെ പോലെയുള്ള താരങ്ങൾ ലോക ക്രിക്കറ്റിൽ തന്നെ ചുരുക്കമാണ്.
ബാറ്റിംഗിൽ ആണ് ആദ്യം അവൻ മികവ് കാണിച്ചത്. അവന് വളരെ മനോഹരമായിട്ടുള്ള ഷോട്ടുകൾ കളിക്കാൻ സാധിക്കുന്നുണ്ട്. അവൻ അവന്റെ ക്ലാസ് ബൗളിംഗ് എന്താണെന്ന് കാണിച്ചുതരുന്നു. ഹർദിക് ഫോമിലേക്ക് ഉയർന്നാൽ പിടിച്ചു നിർത്താൻ വളരെയധികം പ്രയാസമുള്ള താരമാണ്. അവന് ഓൾഡ് ബോളിൽ നല്ല ഷോട്ടുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മറ്റ് ബാറ്റ്സ്മാൻമാർ പ്രയാസപ്പെടുന്ന സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ ഹർദിക്കിന് സാധിക്കുന്നുണ്ട്.”- ഇർഫാൻ പത്താൻ പറഞ്ഞു.
ഇന്ത്യയുടെ ഭാവി നായകനായിട്ടാണ് ഹർദിക് പാണ്ഡ്യയെ എല്ലാവരും കാണുന്നത്. നിലവിൽ ട്വന്റി-ട്വന്റി ഫോർമാറ്റിൽ സ്ഥിരമായി നായകനായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും മിക്ക പരമ്പരകളിലും ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. കഴിഞ്ഞ ഐപിഎല്ലിൽ ആദ്യമായി കളിക്കാൻ എത്തിയ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഹർദിക്. പരിക്കിൽ നിന്നും മോചിതനായി വന്ന താരം ഇപ്പോൾ ഇന്ത്യൻ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒരു കാരണവശാലും ടീമിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത താരമാണ് ഹർദിക് പാണ്ഡ്യ.