ഐസിസി ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് അയര്‍ലണ്ട്, ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടി. വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ട് 1 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി. തോല്‍വിയോടെ രണ്ട് തവണ ലോക ചാംപ്യന്‍മാരായ വിന്‍ഡീസ്, സൂപ്പര്‍ 12 കാണാതെ പുറത്തായി. വിജയത്തോടെ അയര്‍ലണ്ട് സൂപ്പര്‍ 12 ല്‍ പ്രവേശിച്ചു.
വിജയത്തിനായി ഇറങ്ങിയ അയര്‍ലണ്ടിനായി ആക്രമണ ബാറ്റിംഗാണ് പുറത്തെടുത്തത്. അദ്യ വിക്കറ്റില്‍ ബാല്‍ബറിനും പോള്‍ സ്റ്റെര്‍ലിങ്ങും ചേര്‍ന്ന് 73 വിക്കറ്റ് കൂട്ടിചേര്‍ത്തു. 23 പന്തില്‍ 3 വീതം ഫോറും സിക്സുമായി 37 റണ്‍സാണ് ബാല്‍ബറിന്‍ നേടിയത്.
മറുവശത്ത് ബാറ്റിംഗ് തുടര്‍ന്ന പോള്‍ സ്റ്റെലിങ്ങ് അര്‍ദ്ധസെഞ്ചുറി നേടി. മറുവശത്ത് ലോര്‍ക്കാന്‍ ടക്കര്‍ മികച്ച പിന്തുണ നല്‍കിയതോടെ അനായാസം അയര്‍ലണ്ട് വിജയത്തില്‍ എത്തി.
പോള്‍ സ്റ്റെര്‍ലിങ്ങ് 48 പന്തില്‍ 6 ഫോറും 2 സിക്സുമായി 68 റണ്‍സ് നേടിയപ്പോള്‍ ലോര്‍ക്കാന്‍ ടക്കര്‍ 35 പന്തില്‍ 45 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. തുടക്കത്തിലേ തകര്‍ച്ച നേരിട്ട വിന്‍ഡിനെ അര്‍ദ്ധസെഞ്ചുറിയുമായി ബ്രാണ്ടന്‍ കിംഗാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. 48 പന്തില്‍ 6 ഫോറും 1 സിക്സുമായി 62 റണ്‍സാണ് കിംഗ് സ്കോര്‍ ചെയ്തത്. അവസാന നിമിഷം 12 പന്തില്‍ 19 റണ്‍സുമായി ഒഡിയന്‍ സ്മിത്ത് ഫിനിഷിങ്ങ് ചെയ്തു.
അയര്‍ലണ്ടിനായി ഡെലാനി 3 വിക്കറ്റ് വീഴ്ത്തി. ബാരി മക്കാര്‍ത്തി, സിമി സിങ്ങ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.