സഹതാരത്തിന്‍റെ ഷോട്ട് ഷാന്‍ മസൂദിന്‍റെ തലയില്‍. ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

ഇന്ത്യക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിനു മുന്നോടിയായി പാക്കിസ്ഥാന്‍ താരം ഷാന്‍ മസൂദിന് പരിക്ക്. സഹതാരമായ മുഹമ്മദ് നവാസ് അടിച്ച പന്ത് ഷാന്‍ മസൂദിന്‍റെ തലയുടെ വലതു ഭാഗത്ത് കൊള്ളുകയായിരുന്നു. താരത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലാ.

പരിശീലനത്തിനിടെയാണ് താരത്തിനു ദൗര്‍ഭാഗ്യകരമായ ഈ അപകടം സംഭവിച്ചത്. തലയില്‍ പന്തു കൊണ്ടതിനു ശേഷം 5-7 മിനിറ്റ്, ഷാന്‍ മസൂദ് ഗ്രൗണ്ടില്‍ കിടന്നതായും ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

ഷാന്‍ മസൂദിന് ഇന്ത്യക്കെതിരെയുള്ള മത്സരം നഷ്ടമാകും എന്നാണ് സൂചന. താരത്തിനു പകരം ഫഖര്‍ സമാന്‍ പ്ലേയിങ്ങ് ഇലവനില്‍ ഇടം പിടിച്ചേക്കും.