മാത്യൂ വേഡിനു പരിക്കേറ്റാല്‍ ആരാകും കീപ്പര്‍ ? ഫിഞ്ച് പറഞ്ഞത് ഇങ്ങനെ

ടി20 ലോകപ്പ് സൂപ്പര്‍ 12 പോരാട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഓസ്ട്രേലിയന്‍ ബാക്കപ്പ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പരിക്കേറ്റ് പുറത്തായിരുന്നു. പകരക്കാരനായി വിക്കറ്റ് കീപ്പറിനു പകരം ഓള്‍റൗണ്ടര്‍ ഗ്രീനെയാണ് ഓസ്ട്രേലിയ തിരഞ്ഞെടുത്തത്.

മാത്യൂ വേഡിനു പരിക്ക് പറ്റിയാല്‍ ആരാകും കീപ്പര്‍ എന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. വേഡിനു പരിക്കേറ്റാല്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനാകും കീപ്പര്‍ ജോലികള്‍ എന്നാണ് ഫിഞ്ച് അറിയിച്ചത്.

” ഡേവിഡ് വാര്‍ണറിനാണ് സാധ്യത. അവന്‍ ഇന്നലെ വിക്കറ്റ് കീപ്പിങ്ങ് പ്രാക്ടീസ് നടത്തിയിരുന്നു. ചിലപ്പോള്‍ ഞാനാകും ക്യാപ്റ്റനും വിക്കറ്റ് കീപ്പറും. നേരത്തെ വിക്കറ്റ് കീപ്പിങ്ങ് ചെയ്യാത്തതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടാകും. മിച്ചല്‍ സ്റ്റാര്‍ക്കിനു പന്തെറിഞ്ഞട്ട് വിക്കറ്റ് കീപ്പിങ്ങ് ചെയ്യാം. പക്ഷേ സാധ്യത വാര്‍ണറിനാണ്. അങ്ങനെ ഒരു റിസ്കാണ് നിലവില്‍ എടുത്തിരിക്കുന്നത് ” ഫിഞ്ച് പറഞ്ഞു.

അതേ സമയം പകരക്കാരനായി എത്തിയ ഗ്രീന്‍, ന്യൂസിലന്‍റിനെതിരെയുള്ള പ്ലേയിങ്ങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. ഓപ്പണിംഗില്‍ ഫിഞ്ചാകും എത്തുക.